ഗൂഗിളിന്റെ ഫാമിലി ലിങ്ക്-അപ് ആപ്പ് ഇന്ത്യയിൽ 

കുട്ടികൾ സ്മാർട്ട് ഫോണിൽ എന്തൊക്കെ ചെയ്യുന്നു എന്നത് ഇനി മുതിർന്നവർക്ക് ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും സാധിക്കും

ഗൂഗിളിന്റെ ഫാമിലി ലിങ്ക്-അപ് മൊബീൽ ആപ്പ്ളിക്കേഷൻ ഇന്ത്യയിലെത്തി.  ഇതുപയോഗിച്ച് കുട്ടികളുടെ സ്മാർട്ട് ഫോൺ ആക്ടിവിറ്റികൾ അറിയാനും നിയന്ത്രിക്കാനും  മുതിർന്നവർക്ക് സാധിക്കും.

യുഎസിൽ കഴിഞ്ഞ വർഷം തന്നെ ആപ്പ് പുറത്തിറക്കിയിരുന്നു. കുട്ടികൾ ഫോണിൽ കളിച്ച ഗെയിം, കണ്ട വീഡിയോകൾ, ഗൂഗിളിൽ നടത്തിയ സെർച്ച്, ഡൗൺലോഡ് ചെയ്ത ആപ്പുകൾ എന്നിവയുടെ റിപ്പോർട്ട് രക്ഷിതാക്കൾക്ക് ലഭിക്കും. ആഴ്ചയിലോ മാസത്തിലോ നമ്മുടെ ഇഷ്ടാനുസരണം റിപ്പോർട്ട് ആവശ്യപ്പെടാം.

ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്താനും ഈ ആപ്പ് ഉപയോഗിച്ച് സാധിക്കും. എത്ര സമയം കുട്ടികൾ ഫോൺ ഉപയോഗിക്കാം എന്നൊരു സമയപരിധി നിശ്ചയിക്കാം. ആ സമയത്ത് ഫോൺ ഓട്ടോമാറ്റിക്കായി ലോക്ക് ആകും.

കൂടാതെ, കുട്ടികൾ എപ്പോൾ എവിടെയൊക്കെ യാത്ര ചെയ്യുന്നു എന്നത് അവരുടെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് ഈ ആപ്പ് അറിയിക്കും.

ആൻഡ്രോയിഡ് ഫോണുകളിലാണ് ഈ ആപ്പിന്റെ സേവനം ലഭിക്കുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ പാരന്റ്സ്’, ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ ചിൽഡ്രൻ ആൻഡ് ടീൻസ്’ എന്നീ രണ്ട് പേരുകളിൽ ആപ്പ് ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here