എല്ലാ ഡി.ടി.എച്ച്. കമ്പനികള്‍ക്കും യോജിച്ച സെറ്റ് ടോപ് ബോക്‌സ് അവതരിപ്പിക്കാന്‍ ട്രായ്

സെറ്റ് ടോപ് ബോക്‌സ് മാറ്റാതെയും അധിക പണം മുടക്കില്ലാതെയും ഡി.ടി.എച്ച്. സേവന ദാതാക്കളെ ഇഷ്ടാനുസരണം മാറ്റുന്നതിനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഒരുങ്ങുന്നു.

-Ad-

സെറ്റ് ടോപ് ബോക്‌സ് മാറ്റാതെയും അധിക പണം മുടക്കില്ലാതെയും ഡി.ടി.എച്ച്. സേവന ദാതാക്കളെ ഇഷ്ടാനുസരണം മാറ്റുന്നതിനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഒരുങ്ങുന്നു. മൊബൈല്‍ ഫോണില്‍ സിം കാര്‍ഡ് മാറ്റുന്നതുപോലെ ഇനി ഡി.ടി.എച്ച്. കമ്പനികളുടെ ചിപ് കാര്‍ഡുകള്‍ ഈ സെറ്റ് ടോപ് ബോക്‌സില്‍ മാറിമാറി ഉപയോഗിക്കാന്‍ കഴിയും. 

ഡി.ടി.എച്ച്. കമ്പനികള്‍ മാറുമ്പോള്‍ ഉപഭോക്താക്കള്‍ സെറ്റ് ടോപ് ബോക്‌സും മാറ്റേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ബോക്‌സിനുള്ള പണത്തിനുപുറമേ ഇതു ഘടിപ്പിക്കാനുള്ള പണവും കമ്പനികള്‍ ഈടാക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സെറ്റ് ടോപ് ബോക്‌സ് മാറേണ്ടിവരുമല്ലോ എന്നാലോചിച്ച് പലരും ഡി.ടി.എച്ച്. കമ്പനി മാറാന്‍ തയ്യാറാകാറില്ല.

സെറ്റ് ടോപ് ബോക്‌സ് അന്തിമ രൂപത്തിലാക്കാനുള്ള ശ്രമം പുരോഗതിയിലാണ്.  ടെലിവിഷന്‍ വാങ്ങുന്ന ഉപഭോക്താവിന് ഇത്തരത്തിലുള്ള സെറ്റ് ടോപ് ബോക്‌സും വാങ്ങാം. ഇഷ്ടമുള്ള ഡി.ടി.എച്ച്. കമ്പനി തിരഞ്ഞെടുക്കുകയുമാകാം. ഇതോടെ ഉപഭോക്താക്കളെ കണ്ടെത്താന്‍ ഡി.ടി.എച്ച്. കമ്പനികളുടെ മത്സരവും വര്‍ധിക്കും.നല്ല ഓഫറുകള്‍ തരുന്ന കമ്പനികളിലേക്ക് ബുദ്ധിമുട്ടില്ലാതെ മാറാന്‍ ഉപഭോക്താക്കള്‍ക്കു കഴിയും. ഇതെപ്പറ്റി വിശദമായ അഭിപ്രായം സമര്‍പ്പിക്കാന്‍ ഡി.ടി.എച്ച്. കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.അടുത്തവര്‍ഷം ഇവ വിപണിയില്‍ ഇറക്കാനാണ് ആലോചന.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here