രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ട്വിറ്ററില്‍ വിലക്ക് വരുന്നു

2020 ലെ യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കില്ലെന്ന് ട്വിറ്റര്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സെ അറിയിച്ചു.

രാഷ്ട്രീയ പരസ്യത്തിനുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ട്വിറ്റര്‍ മുമ്പ് നടപ്പാക്കിയിരുന്നു.രാഷ്ട്രീയ പരസ്യങ്ങളും പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വിവാദത്തിലായതിനു പിന്നാലെയാണ്് ജാക് ഡോര്‍സെയുടെ പ്രഖ്യാപനം. പുതിയ നിയമത്തെക്കുറിച്ച് നവംബര്‍ പകുതിയോടെ ലോകവ്യാപകമായി അറിയിപ്പുണ്ടാകും. നവംബര്‍ അവസാനത്തോടെ ഇത് നിലവില്‍ വരും. ഇന്റര്‍നെറ്റ് വഴി നല്‍കുന്ന പരസ്യങ്ങള്‍ വളരെയധികം പ്രയോജനകരമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ദശലക്ഷങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും ജാക് ഡോര്‍സെ ട്വീറ്റ് ചെയ്തു. അതേസമയം, ട്വിറ്ററിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it