ആന്‍ഡ്രോയിഡ് ഫോണിലെ ട്വിറ്റര്‍ ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം

ആപ്ലിക്കേഷനില്‍ 'ക്ഷുദ്ര കോഡ്' കടന്നുകൂടി

-Ad-

ആന്‍ഡ്രോയിഡ് ഫോണില്‍ ട്വിറ്റര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരോട് ‘സുരക്ഷാ വീഴ്ച സംഭവിക്കാതിരിക്കാന്‍’ ആപ്ലിക്കേഷന്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് ട്വിറ്റര്‍ ആവശ്യപ്പെട്ടു.ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ ആപ്ലിക്കേഷനുകള്‍ക്ക് നിലവില്‍ പ്രശ്നമില്ല.

ഉപയോക്താക്കളുടെ അക്കൗണ്ടില്‍ കടന്നുകയറി നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒരു ‘ക്ഷുദ്ര കോഡ്’ ആപ്ലിക്കേഷനില്‍ കടന്നുകൂടിയിട്ടുള്ളതാണു കാരണമെന്ന് ഇതു സംബന്ധിച്ച ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നു. പാസ്വേര്‍ഡ് മാറ്റുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം നിലവില്‍ ആരുടെയും ഡാറ്റ നഷ്ടമായിട്ടില്ലെന്ന് ട്വിറ്റര്‍ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here