ഈ ആപ്പുകൾ ഇനിയും അൺഇൻസ്റ്റാൾ ചെയ്തില്ലേ?

രാജ്യത്തെ 1.5 കോടി ആൻഡ്രോയിഡ് ഫോണുകളെ ബാധിച്ച മാൽവെയറായ 'ഏജന്റ് സ്മിത്തി'ൽ നിന്ന് നിങ്ങളുടെ സ്മാർട്ട്ഫോണിനെ എങ്ങനെ സംരക്ഷിക്കാമെന്നതിന്റെ മാർഗരേഖ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം കോ-ഓഡിനേഷൻ സെന്റർ പുറത്തിറക്കിയിരുന്നു.

'ഏജന്റ് സ്മിത്ത്' 16 ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷനുകളെ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ഗൂഗിൾ ഇവയെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾ ഈ ആപ്പുകൾ ഫോണിൽ നിന്ന് ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യണമെന്നാണ് അറിയിപ്പ്.

സൈബർ സെക്യൂരിറ്റി കമ്പനിയായ ചെക്ക് പോയ്‌ന്റ് ആണ് ഏജന്റ് സ്മിത്തിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. ഉപഭോക്താവിന്റെ അറിവോ ഇടപെടലുകളോ ഇല്ലാതെ, ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഒരു ആപ്ലിക്കേഷന്റെ സ്ഥാനത്ത് പ്രവർത്തിക്കുകയും ഉപഭോക്താവിന്റെ വിവരങ്ങൾ ചോർത്തുകയും ചെയ്യുകയാണ് മാൽവെയർ ചെയ്യുന്നത്.

9Apps എന്ന തേർഡ് പാർട്ടി ആപ്പ് സ്റ്റോറിൽ നിന്നാണ് ആദ്യമായി ഈ മാൽവെയർ ഡൗൺലോഡ് ചെയ്യപ്പെട്ടത്.

അൺഇൻസ്റ്റാൾ ചെയ്യേണ്ട ആപ്പുകൾ

  • Ludo Master - New Ludo Game 2019 For Free
  • Sky Warriors: General Attack
  • Color Phone Flash - Call Screen Theme
  • Bio Blast - Infinity Battle Shoot virus
  • Shooting Jet
  • Photo Projector
  • Gun Hero - Gunman Game for Free
  • Cooking Witch
  • Blockman Go: Free Realms & Mini Games
  • Crazy Juicer - Hot Knife Hit Game & Juice Blast
  • Clash of Virus
  • Angry Virus
  • Rabbit Temple
  • Star Range
  • Kiss Game: Touch Her Heart
  • Girl Cloth Xray Scan Simulator

എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം

  • വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ തേർഡ് പാർട്ടി ആപ്പ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാതിരിക്കുക
  • എപികെ ഫയൽ ഫോർമാറ്റിൽ സന്ദേശങ്ങളോ ലിങ്കോ ആയി അയക്കുന്ന ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക
  • ആപ്ലിക്കേഷനുകളും ആന്റി വൈറസും അപ്‌ഡേറ്റഡ് ആണെന്ന് ഉറപ്പുവരുത്തുക
  • ഉപയോഗിക്കാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it