വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യാം! എങ്ങനെ?

കോവിഡ്​ വാക്​സിനേഷനായി 'കോവിൻ' സൈറ്റ്​ ലോഗിൻ ചെയ്​ത്​ കാത്തിരുന്ന്​ മടു​ത്തിരിക്കുകയാണ്​ ജനങ്ങൾ. ഇപ്പോൾ വാക്​സിനേഷൻ പ്രക്രിയ എളുപ്പമാക്കാൻ വാക്​സിൻ സ്ലോട്ടുകൾ 'വാട്​സ്​ആപ്പ്'​ വഴി ബുക്ക്​ ചെയ്യാനു​ള്ള സൗകര്യം ഒരു​ക്കിയിരിക്കുയാണ്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ്​ മാണ്ഡവ്യയാണ്​ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്​.
വാട്​സ്​ആപ്പിലൂടെ ​വാക്​സിൻ ​സ്ലോട്ട്​ ബുക്ക്​ ചെയ്യേണ്ടത് ചുവടെ
1. +919013151515* എന്ന നമ്പർ കേൺടാക്​ട്​ ആയി സേവ്​ ചെയ്യുക
Wa.me/919013151515
2.'Book Slot' എന്ന്​ ഈ നമ്പരിലേക്ക്​ സന്ദേശം അയക്കുക
3.SMS ആയി ലഭിച്ച ആറ്​ അക്ക ഒ.ടി.പി ടൈപ്പ് ചെയ്യുക
4.വേണ്ട തീയതി, സ്​ഥലം, പിൻകോഡ്​, വാക്​സിൻ എന്നിവ തെരഞ്ഞെടുക്കുക
5.കൺഫർമേഷൻ സന്ദേശം ലഭിച്ചാൽ വാക്​സിൻ സ്ലോട്ട്​ ബുക്ക്​ ആയി.
നേരത്തെ വാക്​സിൻ സർട്ടിഫിക്കറ്റ്​ വാട്​സ്​ആപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യം ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു. പല ആവശ്യങ്ങൾക്കും വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജനങ്ങൾക്ക്​ ഇത്​ വളരെ സൗകര്യപ്രദമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it