ടെക്കികളെ മോഹിപ്പിച്ച് വിവോ യു 3; 12,000 രൂപ വരുന്ന ഫോണിന്റെ മികച്ച സവിശേഷതകളറിയാം

'യൂസ് ആന്‍ഡ് ത്രോ' മൊബൈല്‍ കാലഘട്ടമാണ് ടെക്കികള്‍ക്കിടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഓരോ ദിവസവും പുതിയ ഫോണുകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അപ്‌ഡേഷനുകള്‍ക്ക് പിന്നാലെ പോകുന്നതാണ് ട്രെന്‍ഡ്. വിവോ സിരീസിലെ പുതിയ ഡെയ്‌ലി യൂസ് ഫോണ്‍ ആണ് വിവോ യു 3. ഇപ്പോള്‍ തന്നെ വിവോ യു3, ബ്ലാക്ക്, ബ്ലൂ, പോര്‍സലൈന്‍ ഗ്രീന്‍ എന്നിവ ഉള്‍പ്പെടെ മൂന്ന് നിറങ്ങളില്‍ ചൈനയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. 4 ജി.ബി റാം + 64 ജി.ബി സ്റ്റോറേജും 6 ജി.ബി റാം + 64 ജിബി സ്റ്റോറേജും ഉള്‍പ്പെടുന്ന ഈ ഹാന്‍ഡ്സെറ്റ് രണ്ട് വേരിയന്റുകളിലാണ് വരുന്നത്. 4 ജിബി റാം മോഡലിന് സിഎന്‍വൈ 999 (ഏകദേശം 10,020 രൂപ), 6 ജിബി പതിപ്പിന് സിഎന്‍വൈ 1,199 (ഏകദേശം 12,030 രൂപ).

6.53 ഇഞ്ച് ഡിസ്പ്ലേയില്‍ വാട്ടര്‍ ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് ഉണ്ട്, ഫുള്‍ എച്ച്ഡി + റെസൊല്യൂഷനില്‍ (1080X2340 പിക്‌സല്‍) പാനല്‍ പ്രവര്‍ത്തിക്കുന്നു. ഫോട്ടോഗ്രാഫി ഗ്രൗണ്ടില്‍, സെല്‍ഫികള്‍ എടുക്കുന്നതിന് 16 മെഗാ പിക്‌സല്‍ ക്യാമറയുണ്ട്. പിന്‍വശത്ത് മൂന്ന് ക്യാമറകളും കൊണ്ടുവന്നിരിക്കുന്നു. 16 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ലെന്‍സ്, 2 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. ഫോണിന്റെ പുറകില്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സവിശേഷതയും ലഭിക്കും.

18W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററിയും ഫോണ്‍ കാഴ്ചവയ്ക്കുന്നു. മറ്റ് എന്‍ട്രി ലെവല്‍ ഫോണുകള്‍ക്ക് സമാനമായി ഒരു ഡേറ്റഡ് മൈക്രോ-യുഎസ്ബി പോര്‍ട്ട് ഇതിലുണ്ട്. മള്‍ട്ടി-ടര്‍ബോ, ഗെയിം സ്‌പേസ് തുടങ്ങിയ സവിശേഷതകളും പുതിയ വിവോ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it