ഇനി സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും വാച്ച് നോക്കിയാൽ അറിയാം 

തൊണ്ണൂറികളിലെ തങ്ങളുടെ ക്ലാസിക് കളക്ഷനായ 'മൂഡ് വാച്ച്' (Mood Watch) വീണ്ടും വിപണിയിലെത്തിച്ചിരിക്കുകയാണ് ഫോസിൽ. ലിമിറ്റഡ് എഡിഷൻ ആയാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.

കമ്പനിയുടെ നിറം മാറുന്ന ഡയൽ ആണ് പുതിയ വാച്ചിലും ഉപയോഗിച്ചിരിക്കുന്നത്. വാച്ച് ധരിക്കുന്ന ആളുടെ മനസികാവസ്ഥയ്ക്ക് അനുസരിച്ച് ഡയലിന്റെ നിറം മാറുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഹൃദയമിടിപ്പിന്റെ നിരക്കിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുക.

ഈ മാസം മുതൽ വാച്ച് ഫോസിൽ ഇന്ത്യയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. 8,995 രൂപയാണ് വില.

ലോകത്താകെ 854 യൂണിറ്റുകൾ മാത്രമേ വിൽക്കാൻ കമ്പനി ഉദ്ദേശിക്കുന്നുള്ളൂ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it