ഏഴ് ദിവസം കൊണ്ട് അപ്രത്യക്ഷമാകുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍; നിങ്ങളറിയണം ഈ 7 കാര്യങ്ങള്‍

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയയ്ക്കാനുള്ള 'ഡിസപ്പിയറിംഗ് മെസേജ്' സംവിധാനമൊരുക്കി വാട്സാപ്പ്. നേരത്തെ തന്നെ ഇത്തരത്തില്‍ ഒരു ഫീച്ചര്‍ അവതരിപ്പിക്കുന്ന കാര്യം വാട്‌സാപ്പ് പുറത്തുവിട്ടിരുന്നു, കഴിഞ്ഞ മാസങ്ങളിലൊക്കെ ഇതിന്റെ പുരോഗതിയെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇതെങ്ങനെ പ്രവര്‍ത്തിപ്പിക്കും എന്നതിനെക്കുറിച്ചു മനസിലാക്കുന്നതിനു മുന്‍പ് ഇതുകൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്നു മനസിലാക്കാം. വിവരണത്തില്‍ പറയുന്നതു പോലെ അയച്ച സന്ദേശം ഒരു നിശ്ചിത സമയത്തിനു ശേഷം (ഏഴ് ദിവസം) അപ്രത്യക്ഷമാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

പുതിയ ഫീച്ചര്‍ ഐഒഎസിലും, ആന്‍ഡ്രോയിഡിലും ഒരുപോലെ ലഭ്യമാണ്. ഈ ഫീച്ചര്‍ ഓട്ടോമാറ്റിക് ആയല്ല പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല നിങ്ങള്‍ ഇത് ആക്റ്റിവേറ്റ് ചെയ്താലും രണ്ട് പേര്‍ തമ്മിലുള്ള ചാറ്റില്‍ ഈ സംവിധാനം വേണ്ടെങ്കില്‍ ഓഫ് ചെയ്യാനുമാകും. സന്ദേശങ്ങള്‍ ഏഴു ദിവസത്തിനു ശേഷമായിരിക്കും അപ്രത്യക്ഷമാകുക എന്നതാണ് പ്രത്യേകത. അതിനുമുന്നേ മെസേജ് നീക്കം ചെയ്യണമെങ്കില്‍ നേരത്തെ ഉള്ള ഡിലീറ്റ് ഓള്‍ എന്ന ഓപ്ഷന്‍ തന്നെ ഉപയോഗിക്കണം. ഇതാ ഫീച്ചറിനെക്കുറിച്ച് നിങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ചില സംശയങ്ങള്‍ മാറ്റാം.

1. ഒരാള്‍ അയക്കുന്ന സന്ദേശം ലഭിക്കുന്നയാള്‍ ഏഴു ദിവസത്തിനുള്ളില്‍ വാട്സാപ് പരിശോധിച്ചില്ലെങ്കില്‍ ഈ സന്ദേശം അപ്രത്യക്ഷമാകും.

2. കിട്ടിയ സന്ദേശം ഉള്‍ക്കൊള്ളിച്ചാണ് മറുപടി നല്‍കുന്നതെങ്കില്‍ അപ്രത്യക്ഷമാകാന്‍ അയച്ച സന്ദേശവും അതില്‍ തുടരും.

3. ഗ്രൂപ് ചാറ്റുകളില്‍ അഡ്മിന്‍ ആയ വ്യക്തികള്‍ക്കു മാത്രമേ ഇത് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കൂ.

4. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിനു മുന്‍പ് അയച്ചതോ ലഭിച്ചതോ ആയ സന്ദേശങ്ങള്‍ക്ക് ഇതു ബാധകമായിരിക്കില്ല.

5. അപ്രത്യക്ഷമാക്കാന്‍ അയച്ച സന്ദേശം ഫോര്‍വേഡ് ചെയ്യപ്പെട്ടാല്‍ ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശം നശിക്കില്ല. ഫോര്‍വേഡ് ചെയ്യുമ്പോഴും ഈ ഫീച്ചര്‍ ഉപയോഗിച്ചാണ് ചെയ്യുന്നതെങ്കില്‍, പിന്നെയും ഫോര്‍വേഡു ചെയ്യപ്പെടുന്നില്ലെങ്കില്‍ അത് അപ്രത്യക്ഷമാകും.

6. അപ്രത്യക്ഷമാകുന്ന മെസേജ് ലഭിക്കുന്നയാള്‍ അത് അപ്രത്യക്ഷമാകുന്നതിനു മുന്‍പ് ബാക്-അപ് ചെയ്തു പോയെങ്കില്‍ അതു നശിക്കില്ല. മിക്ക ആളുകളും ഇ മെയ്‌ലില്‍ ചാറ്റ് ബാക്കപ്പ് സേവ് ചെയ്യുന്നതിനാല്‍ ഇത്തരത്തില്‍ മാഞ്ഞു പോയ മെസേജുകള്‍ പിന്നീട് മെയ്‌ലിലൂടെ എടുക്കാം. ഇതിന് ഓട്ടോ ബാക്കപ്പ് ഓപ്ഷന്‍ കൊടുത്തിട്ടുണ്ടാകണം. എന്നിരുന്നാലും ഏഴ് ദിവസം കഴിഞ്ഞ് ഈ സന്ദേശങ്ങള്‍ റീസ്റ്റോര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവ നശിക്കുകയും ചെയ്യും.

7. അപ്രത്യക്ഷമാകുന്ന സന്ദേശം ഉപയോഗിച്ച് ഫോട്ടോകളോ വിഡിയോകളോ ആണ് അയയ്ക്കുന്നതെങ്കില്‍ ലഭിക്കുന്നയാള്‍ ഓട്ടോ ഡൗണ്‍ലോഡ് എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചാറ്റിലുള്ള വിഡിയോ നശിക്കും എന്നാല്‍ ഫോണില്‍ സേവാകുന്ന വിഡിയോ അല്ലെങ്കില്‍ ഫോട്ടോ നശിക്കില്ല.


ഉപയോഗിക്കേണ്ട വിധം

1. സവിധാനം ഉപയോഗിക്കേണ്ട ഏതെങ്കിലും ചാറ്റ് വിന്‍ഡോ തുറക്കുക

2. അതില്‍ കോണ്‍കാറ്റ് നെയിം ക്ലിക്ക് ചെയ്യുക.

3. ഇവിടെ ഡിസപ്പിയറിംഗ് മസേജ് ഓപ്ഷന്‍ വേണമെങ്കില്‍ ഓണ്‍ ചെയ്യാനുള്ള ഓണ്‍ ഓഫ് ബട്ടന്‍ കാണാം. വേണമെങ്കില്‍ മാത്രം ഓണ്‍ ചെയ്യുക.

4. അത്തരത്തില്‍ ഓണ്‍ ചെയ്താല്‍ ഡിസപ്പിയറിംഗ് മെസേജിന്റെ ലോഗോ പ്രൊഫൈല്‍ പിക്ചറിനൊപ്പം കാണാം. വേണ്ടാത്തപ്പോള്‍ ഓഫ് ചെയ്യാം. പിന്നീട് ഡിസേബിള്‍ ചെയ്യുമ്പോള്‍ അവ കാണില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it