ഡിസംബർ മുതൽ ഈ ഫോണുകളിൽ വാട്സാപ്പ് ഉണ്ടാകില്ല!

ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ വാട്സാപ്പ് 2019 ഡിസംബർ 31 നു ശേഷം ചില ഫോണുകളിൽ പ്രവർത്തിക്കില്ല. മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് ഉപയോഗിക്കുന്ന ഫോണുകളിൽ നിന്നാണ് വാട്സാപ്പ് പിന്മാറുക.

ഡിസംബറിനു ശേഷം വിൻഡോസ് 10 മൊബൈൽ ഫോണുകൾക്കുള്ള സപ്പോർട്ട് പിൻവലിക്കാൻ മൈക്രോസോറ്റ് തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വാട്സാപ്പിന്റെ നീക്കവും.

സെക്യൂരിറ്റി, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഈ വർഷം അവസാനം വരെ മാത്രമേ നൽകുകയുള്ളൂ എന്ന് മൈക്രോസോഫ്റ്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2017 ഒക്ടോബറിൽ പുറത്തിറക്കിയ വിൻഡോസ് 10 മൊബൈൽ 1709 ആണ് ഏറ്റവും അവസാനം പുറത്തിറക്കിയ ഫോൺ.

ഇതിനുമുൻപും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കുള്ള സപ്പോർട്ട് വാട്സാപ്പ് പിൻവലിച്ചിട്ടുണ്ട്. നോക്കിയ Symbian S60, നോക്കിയ Series 40 operating system, ബ്ലാക്ബെറി OS, ബ്ലാക്ബെറി 10 എന്നിവ അവയിൽ ചിലതാണ്. 2020 ഫെബ്രുവരി ഒന്നോടുകൂടി ആൻഡ്രോയിഡ് വേർഷൻ 2.3.7 യ്ക്കും അതിനുമുൻപുള്ളവയ്ക്കും iOS 7 നും അതിനു മുൻപുള്ളവയ്ക്കും ഉള്ള സപ്പോർട്ട് വാട്സാപ്പ് പിൻവലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വിൻഡോസ് 10 മൊബൈൽ ഉപയോഗിക്കുന്നവർ പുതിയ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലേക്ക് മാറണമെന്ന് മൈക്രോസോഫ്റ്റ് തന്നെ നേരത്തേ നിർദേശിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it