വാട്‌സ്ആപ്പ് അപ്ഡേറ്റ് ചെയ്തോ? വ്യാജ വാർത്തകളെ പ്രതിരോധിക്കാൻ പുതിയ ഫീച്ചർ എത്തി 

സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ തടയാന്‍ കര്‍ശന നടപടി വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെ പുതിയ ഫീച്ചർ പുറത്തിറക്കി വാട്‌സ്ആപ്പ്. ഇനിമുതൽ ഫോര്‍വേര്‍ഡ് മെസേജുകളെ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയും വിധം ലേബൽ ചെയ്തിരിക്കും.

പുതിയ ഫീച്ചര്‍ ലോകമെമ്പാടുമുള്ള ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്ന് മാത്രം.

മാത്രമല്ല, വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ സമ്പൂര്‍ണ നിയന്ത്രണം അഡ്മിന്‍മാര്‍ക്ക് നല്‍കിയിരിക്കുകയാണ് പുതിയ അപ്ഡേറ്റിൽ. സംശയാസ്പദമായ ലിങ്കുകള്‍ക്ക് സസ്പീഷ്യസ് ലിങ്ക് എന്ന ലേബലും നല്‍കും.

വ്യാജ വാര്‍ത്തകളുടെ പ്രചരണം തടയാന്‍ ഉപയോക്താക്കൾ ജാഗ്രത പുലർത്തണമെന്നാവശ്യപ്പെട്ട്

കമ്പനി പത്രപരസ്യം നൽകിയിരുന്നു. ഫോർവേഡഡ് സന്ദേശങ്ങൾ മറ്റുള്ളവക്ക് അയക്കുന്നതിന് മുൻപ് രണ്ട് വട്ടം ആലോചിക്കണമെന്ന് കമ്പനി മുന്നറിപ്പ് നൽകിയിട്ടുണ്ട്.

കൂടാതെ, തെറ്റായത് പ്രചരിപ്പിക്കുന്ന നമ്പറുകളേയും ഗ്രൂപ്പുകളെയും ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തുകയും വേണം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it