വാട്ട്‌സാപ്പ് പേ ആറ് മാസത്തിനകം അവതരിപ്പിക്കുമെന്ന് സുക്കര്‍ബര്‍ഗ്

വാട്ട്‌സാപ്പ് പേ സൗകര്യം ആറ് മാസത്തിനകം കൂടുതല്‍ രാജ്യങ്ങളില്‍ അവതരിപ്പിക്കുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്. ഡാറ്റ സംബന്ധമായ ചില പ്രശ്‌നങ്ങളും നിയമതടസങ്ങളുമാണ് ഇന്ത്യയില്‍ ഈ സേവനം വൈകാന്‍ കാരണമായത്. എന്നാല്‍ രാജ്യത്ത് ഒരു മില്യണ്‍ ഉപയോക്താക്കളില്‍ ഈ പേയ്‌മെന്റ് സേവനം വിജയകരമായി പരീക്ഷിക്കാനായി. വാട്ട്‌സാപ്പ് ഇന്ത്യയില്‍ എത്തുന്നതോടെ ഈ രംഗത്തെ മല്‍സരം രൂക്ഷമാകും.

അത്യധികം ആവേശത്തോടെയാണ് താന്‍ സേവനം ഈ സേവനം വിവിധ രാജ്യങ്ങളില്‍ അവതരിപ്പിക്കുന്നതെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. യുപിഐ അധിഷ്ഠിതമായ പേയ്‌മെന്റ് സംവിധാനമാണിത്.

വാട്ട്‌സാപ്പ് പേമെന്റിനപ്പുറം പല നിര്‍ണ്ണായകമായ ചുവടുവെപ്പുകളും നടത്താനുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്ക്. ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസ്, ഇന്‍സ്റ്റാഗ്രാം ഷോപ്പിംഗ്, ഫേസ്ബുക്ക് പേ, ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ലിബ്ര… തുടങ്ങിയ നിരവധി പദ്ധതികള്‍ ഒരുങ്ങുന്നു.

വാട്ട്‌സാപ്പ് പേ സംവിധാനം 400 മില്യണിലേറെ ഉപയോക്താക്കളിലേക്ക് എത്തുന്നതുവഴി രാജ്യത്തെ ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ മെച്ചപ്പെടും. ഇത് ചെറുകിട, ഇടത്തരം ബിസിനസുകളെയും സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. വാട്ട്‌സാപ്പിന്റെ നിലവിലുള്ള ഉപയോക്താക്കളെ ഇതിലേക്കും ആകര്‍ഷിക്കാനാകുമെന്നത് ഇവര്‍ക്ക് മുതല്‍ക്കൂട്ടാകും.

ചെറുകിട ബിസിനസുകളുടെ വിജയം സാമ്പത്തിക വളര്‍ച്ച വിശാലമാക്കുമെന്ന് മാത്രമല്ല, ചെറുകിട ബിസിനസുകളാണ് ആളുകളെ ഒരുമിച്ചുകൂട്ടുന്നത് എന്നതിനാല്‍ ആരോഗ്യകരമായ കമ്യൂണിറ്റികള്‍ നിലനില്‍ക്കുന്നതിനും ഇവ വളരെ പ്രധാനമാണെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it