ഡേറ്റയും മെമ്മറിയും പാഴാക്കേണ്ട, പ്രൈവസിയും നിലനിര്‍ത്താം; ഇതാ നിങ്ങളറിയേണ്ട വാട്‌സാപ്പിന്റെ സെറ്റിംഗ്‌സ്

ഇന്ത്യയില്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ ഇപ്പോള്‍ വന്‍ തോതില്‍ കൂടിയിട്ടുണ്ടെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക്ഡൗണിലും വിഡിയോ കോള്‍ വഴി കണക്റ്റഡ് ആയിരിക്കാം എന്നതും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ ആശയവിനിമയം നടത്താനും ഫെയ്‌സ്ബുക്കിനേക്കാള്‍ ഏറെ പേര്‍ ഫെയ്‌സ്ബുക്ക് ഉടമസ്ഥതിയിലുള്ള വാട്‌സാപ്പ് ഉപയോഗിക്കുന്നു.

അനാവശ്യ സംഭവങ്ങള്‍ക്ക് കാരണമാകുന്ന ധാരാളം വ്യാജ വാര്‍ത്തകള്‍ മെസേജിംഗ് അപ്ലിക്കേഷനിലൂടെ സംഭവിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണ്ടെത്താനുള്ള ശ്രമങഅങള്‍ തുടരുകയാണ്. ഇപ്പോള്‍ തന്നെ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം കൊണ്ട് വന്നിട്ടുണ്ട് വാട്‌സാപ്പ്. വാട്‌സാപ്പില്‍ നിങ്ങള്‍ അറിയാത്തതോ അധികം ഉപയോഗിക്കാത്തതോ ആയ ചില സെറ്റിംഗ്‌സാണ് ഇവിടെ പറയുന്നത്. ഇത്തരത്തില്‍ ചില ടെക്‌നിക്കുകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത നേടാം ഒപ്പം ഡേറ്റ, സ്‌പേസ് എന്നിവ ചോരാതെ നോക്കുകയുമാകാം.

ഓട്ടോ ഡൗണ്‍ലോഡ് നിര്‍ത്താം, ഡേറ്റ ലാഭിക്കാം

ഇപ്പോള്‍ പലരും വാട്‌സാപ് ഫോര്‍വേഡുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അനാവശ്യ ഫോര്‍വേഡുകള്‍, ട്രോള്‍ വീഡിയോകള്‍ എന്നിവയെല്ലാം നിങ്ങള്‍ വൈഫൈയിലോ മറ്റോ കണക്റ്റ് ആയിരിക്കുമ്പോള്‍ വന്നു നിറയാം. അതിനാല്‍ വാട്‌സാപ്പില്‍ സെറ്റിംഗ്‌സില്‍ പോയി ഡേറ്റ ആന്‍ഡ് സ്‌റ്റോറേജ് എടുക്കുക. അതില്‍ മീഡിയ ഓട്ടോ ഡൗണ്‍ലോഡ് എന്ന ഓപ്ഷന്‍ പിന്‍വലിക്കുക. ഇവിടെ തന്നെ ലോ ഡേറ്റ യൂസേജ് എന്ന ഓപ്ഷന്‍ ഓണ്‍ ആക്കിയാല്‍ വാട്‌സാപ്പ് കോള്‍ വിനിയോഗിക്കുന്ന അധിക ഡേറ്റ ചെറുക്കാനാകും.

ഡൗണ്‍ലോഡ് ചെയ്ത ഫോട്ടോകളും വിഡിയോകളും പ്രൈവറ്റ് ആക്കാം

നിങ്ങളുടെ പേഴ്‌സണല്‍ ഗ്രൂപ്പുകളില്‍ വരുന്ന ഫോട്ടോകളും വീഡിയോകളും ഫോണ്‍ തുറക്കുമ്പോള്‍ ഗാലറിയില്‍ നേരെ വന്നു കിടക്കുന്നത് തടയാം. ഫോട്ടോകളും വീഡിയോകളും ഗാലറിയില്‍ കാണാതെ ഹൈഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനം വാട്‌സാപ്പിലുണ്ട്. ഇത് ഗ്രൂപ്പ് ചാറ്റുകളില്‍ ഉപയോഗപ്പെടുത്താം. ഇതിനായി നിങ്ങള്‍ അംഗമായിട്ടുള്ള ഗ്രൂപ്പിലോ കോണ്‍ടാക്റ്റ് നെയിമിലോ ടാപ്പ് ചെയ്ത ശേഷം 'മീഡിയ വിസിബിലിറ്റി' സെലക്റ്റ് ചെയ്യുക. അതില്‍ നോ കൊടുത്താല്‍ മീഡിയ ഗാലറിയില്‍ ഈ മീഡിയ കാണാനാവില്ല.

സ്റ്റോറേജ് സ്‌പേസ് കൂട്ടാം

ഫോട്ടോകളായാലും, വീഡിയോകളായാലും സൈസ് നോക്കി ഡിലീറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറും വാട്‌സാപ്പിനുണ്ട്. ഏറ്റവും കൂടുതല്‍ മെസേജ് കൈമാറുന്ന ഗ്രൂപ്പുകളും ഇങ്ങനെ തിരിച്ചറിയാം. നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടിലുള്ള ഓരോ കോണ്ടാക്ടിനെയും ഗ്രൂപ്പിനെയും തിരഞ്ഞെടുത്ത അതിലെ ടെക്സ്റ്റ് മെസേജുകള്‍, സ്റ്റിക്കറുകള്‍, ജിഫുകള്‍, വീഡിയോകള്‍ എന്നിവയെല്ലാം പ്രത്യേകം തിരഞ്ഞെടുത്തു ഡിലീറ്റ് ചെയ്യാന്‍ കഴിയും. ഇതിനായി വാട്സാപ്പ് സെറ്റിംഗ്സില്‍ നിന്നും ഡാറ്റ ആന്‍ഡ് സ്റ്റോറേജ് ഓപ്ഷന്‍ സെലക്ട് ചെയ്ത് സ്റ്റോറേജ് യൂസേജ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഓരോ ചാറ്റുകളും മീഡിയ സൈസിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യപ്പെടും. ഏതെങ്കിലും കോണ്‍ടാക്ടിലോ ഗ്രൂപ്പിലോ ടാപ്പ് ചെയ്താല്‍ അത് എത്ര സ്റ്റോറേജ് സ്‌പേസ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായി കാണാന്‍ കഴിയും. തുടര്‍ന്ന് ഫ്രീ അപ്പ് സ്‌പേസ് എന്നെ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഇതില്‍ നിന്നും ആവശ്യമില്ലാത്ത ഡാറ്റ ഡിലീറ്റ് ചെയ്യാം.

വാട്‌സാപ് വെബ്

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നവഴിയാണിത്. വാട്‌സാപ്പ് കമ്പ്യൂട്ടറില്‍ വാട്‌സാപ്പ് വെബ് വഴി കംപ്യൂട്ടറിലുള്ള ഫയലുകള്‍ ഫോണിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ സാധിക്കും. ഫോണിലെ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ തുറന്ന് സെറ്റിഗ്സില്‍ നിന്നും വാട്‌സാപ്പ് വെബ് തിരഞ്ഞെടുക്കുക. ലാപ്‌ടോപ്പിലോ ഡെസ്‌ക്ടോപ്പിലോ വാട്‌സാപ്പ് വെബ് ഓപ്പണ്‍ ചെയ്ത് ഫോണിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വാട്‌സാപ്പ് ഓപ്പണ്‍ ആയിവരും. ചാറ്റിലെ മീഡിയ ഫയലുകള്‍ ആവശ്യാനുസരണം നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. കംപ്യൂട്ടറിലെ ഫയലുകള്‍ വാട്സ്ആപ്പ് വഴി അയയ്ക്കാം.

സ്വകാര്യത കൈവിടേണ്ട

വാട്‌സാപ്പ് നോട്ടിഫിക്കേഷന്‍ കൊണ്ട് മൊബൈലിന്റെ സ്‌ക്രീന്‍ നിറഞ്ഞു കവിയണ്ട. സെറ്റിംഗ്‌സില്‍ പോയി വാട്‌സാപ് നോട്ടിഫിക്കേഷന്‍സ് ഓഫ് ചെയ്ത് വെയ്ക്കാം. വാട്‌സാപ്പില്‍ പ്രൈവസി സെറ്റിംഗ്‌സില്‍ പോയി ഓഫ് ചെയ്യാം. അനാവശ്യ ഗ്രൂപ്പുകളെ സൈലന്റ് ആക്കാന്‍ ഗ്രൂപ്പില്‍ ലോംഗ് പ്രസ് നല്‍കി മുകളിലെ സ്പീക്കര്‍ ബട്ടന്‍ ഓഫ് ചെയ്യാം. ഒരു വര്‍ഷം വരെ ഇത്തരത്തില്‍ കോണ്‍ടാക്റ്റുകള്‍ സൈലന്റ് ആക്കി വയ്ക്കാം. ചില വ്യക്തികളുടെ മെസേജുകളും സൈലന്റ് ആക്കാം, ഇത്തരത്തില്‍ തന്നെ. മറ്റൊരു പ്രത്യേകത 'പിന്‍ ടു ടോപ്' ആണ്. ഒഫിഷ്യല്‍ ഗ്രൂപ്പുകളെയോ വളരെ അത്യാവശ്യമുള്ളവരെയോ ചേര്‍ത്ത് മൂന്ന് ചാറ്റ് വരെ ഏറ്റവും മുകളില്‍ ആയി സെറ്റ് ചെയ്യാം. അതിന് കോണ്‍ടാക്റ്റ് / ഗ്രൂപ്പ് സെലക്റ്റ് ചെയ്ത് മുകളിലെ പിന്‍ ബാര്‍ അമര്‍ത്തുക. മറ്റു മെസേജുകള്‍ക്കിടയില്‍ അത്യാവശ്യ മെസേജുകള്‍ ഔദ്യോഗിക അറിയിപ്പുകള്‍ എന്നിവ മിസ് ആക്കാതിരിക്കാനുള്ള ഓപ്ഷനാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it