സ്റ്റിക്കര്‍ സേര്‍ച്ച് മുതല്‍ മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് വരെ.... വാട്ട്‌സാപ്പില്‍ വരുന്ന 8 കിടിലന്‍ ഫീച്ചറുകള്‍!

എല്ലാ ഉപകരണങ്ങളിലും ആപ്പ് ഉപയോഗിക്കാനാകാത്ത പോരായ്മ മാറ്റാനുള്ള നീണ്ട ശ്രമത്തിലായിരുന്നു വാട്ട്‌സാപ്പ്. ഇനി വരാനിരിക്കുന്ന ബീറ്റാ റിലീസില്‍ മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് ഉണ്ടാകും. ഒരൊറ്റ എക്കൗണ്ട് ഒന്നിലധികം ഡിവൈസുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫീച്ചറാണിത്. ലിങ്ക്ഡ് ഡിവൈസസ് എന്നായിരിക്കും ഇതിനെ വിളിക്കുന്നത്. ഇപ്പോള്‍ നാം വാട്ട്‌സാപ്പ് വെബ് ഉപയോഗിക്കുമ്പോള്‍ മൊബീലിലും ഇന്റര്‍നെറ്റ് സൗകര്യത്തോടെ വാട്ട്‌സാപ്പ് ആക്റ്റീവ് ആയിരിക്കണം. ഈ ഫീച്ചര്‍ വരുന്നതോടെ മൊബീലില്‍ വാട്ട്‌സാപ്പ് ആക്റ്റീവ് അല്ലെങ്കിലും മറ്റ് ഉപകരണങ്ങളില്‍ വാട്ട്‌സാപ്പ് തുറക്കാനാകും. ഇത്തരത്തില്‍ നാല് ഉപകരണങ്ങളില്‍ വരെ ഒരേ എക്കൗണ്ട് ഉപയോഗിക്കാനാകും. ചാറ്റ് ഹിസ്റ്ററി വിവിധ ഡിവൈസുകളില്‍ സിങ്ക് ചെയ്യാനാകും.

$ സ്റ്റിക്കര്‍ സേര്‍ച്ച്

വിവിധ സ്റ്റിക്കറുകള്‍ സേര്‍ച്ച് ചെയ്യാനുള്ള പുതിയ ഫീച്ചര്‍ വാട്ട്‌സാപ്പിന്റെ അണിയറയില്‍ ഒരുങ്ങുകയാണ്. 'WABetaInfo' എന്ന വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സ്റ്റിക്കറുകള്‍ മൂഡ് അനുസരിച്ച് ക്രമീകരിക്കുന്ന വ്യത്യസ്തമായ ടാബുകള്‍ വാട്ട്‌സാപ്പ് അവതരിപ്പിക്കും. അതായത് ലൗ, ഗ്രീറ്റിംഗ്‌സ്, ഹാപ്പി, സാഡ് എന്നിങ്ങനെ വ്യത്യസ്തമായ ടാബുകള്‍. നമുക്ക് ആവശ്യമായ സ്റ്റിക്കറുകള്‍ എളുപ്പത്തില്‍ എടുക്കാന്‍ ഇത് സഹായകരമാകും.

$ 50 പേര്‍ക്ക് വരെ വീഡിയോ ചാറ്റ്

റൂം ഇന്റഗ്രേഷന്‍ ഫീച്ചര്‍ വഴി ഇനി 50 പേരുമായി ഒരേ സമയം വീഡിയോ ചാറ്റ് ചെയ്യാനാകും. വാട്ട്‌സാപ്പ് എല്ലാവരുടെയും തന്നെ ഫോണില്‍ ഉള്ളതിനാല്‍ പുതിയ വീഡിയോ കോണ്‍ഫറന്‍സ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഈ ഫീച്ചറിന് ഏറെ പ്രസക്തിയുണ്ട്.

$ അപ്രത്യക്ഷമാകുന്ന മെസേജുകള്‍

വാനിഷിംഗ് മെസേജ് അല്ലെങ്കില്‍ ഡിസപ്പിയറിംഗ് മെസേജ് സംവിധാനം. നിങ്ങളുടെ വാട്ട്‌സാപ്പ് ചാറ്റ് എക്കാലവും അവിടേക്ക് കിടക്കേണ്ടതില്ലെങ്കില്‍ നിശ്ചിതസമയം കഴിയുമ്പോള്‍ തനിയെ അപ്രത്യക്ഷമാകുന്ന രീതിയില്‍ സെറ്റ് ചെയ്യാന്‍ സാധിക്കും. ടൈം ലിമിറ്റ് സെറ്റ് ചെയ്താല്‍ ഏഴ് ദിവസത്തിന് ശേഷം നിങ്ങളുടെ സന്ദേശങ്ങള്‍ തനിയെ ഡിലീറ്റ് ആയിക്കൊള്ളും.

$ 138 പുതിയ ഇമോജികള്‍

ചാറ്റ് ചെയ്യുമ്പോള്‍ ഇമോജികള്‍ നമ്മുക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിങ്ങളുടെ സംസാരത്തില്‍ ഒരു വ്യക്തിഗത സ്പര്‍ശം കൊണ്ടുവരാന്‍ ഇവ വഹിക്കുന്ന പങ്ക് നിസാരമല്ല. ഇമോജി പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത! പുതിയ 138 ഇമോജികളാണ് വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ബീറ്റ വേര്‍ഷനിലുണ്ടാവുക.

$ വെബില്‍ തെരയാം

എത്രമാത്രം ഫേക്ക് മെസേജുകളും വിദ്വേഷമുണ്ടാക്കുന്ന സന്ദേശങ്ങളുമാണ് വാട്ട്‌സാപ്പില്‍ പറന്നുനടക്കുന്നത്? ഇത് നിയന്ത്രിക്കണം എന്ന ലക്ഷ്യത്തോടെയാണ് വാട്ട്‌സാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഫോര്‍വേര്‍ഡ് സന്ദേശത്തിലെ ഏതെങ്കിലും ഭാഗത്തില്‍ വ്യക്തത വേണമെന്ന് തോന്നിയാല്‍ ലെന്‍സ് ഐക്കണ്‍ ഉപയോഗിച്ച് വെബിലേക്ക് പോകാന്‍ കഴിയും. ബ്രസീല്‍, ഇറ്റലി, അയര്‍ലണ്ട്, മെക്‌സിക്കോ, സ്‌പെയ്ന്‍, യു.കെ, യു.എസ് എന്നിവിടങ്ങളില്‍ ഈ ഫീച്ചര്‍ നേരത്തെ തന്നെ നിലവിലുണ്ട്.

$ ഇന്‍-ആപ്പ് വെബ് ബ്രൗസര്‍

വാട്ട്‌സാപ്പില്‍ വരുന്ന വെബ്‌സൈറ്റ് ലിങ്കുകള്‍ ആപ്പില്‍ നിന്നും പുറത്ത് പോകാതെ തുറന്ന് വായിക്കാന്‍ കഴിയുന്ന ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഉപയോക്താവിന് കൂടുതല്‍ സൗകര്യപ്രദമായിരിക്കും.

$ പെര്‍മനന്റ് മ്യൂട്ട്

നോട്ടിഫിക്കേഷന്‍ പലപ്പോഴും ശല്യമാകാറുണ്ട്. ഇനി ഗ്രൂപ്പുകളില്‍ നിന്ന് അല്ലെങ്കില്‍ ഒരു വ്യക്തിയില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിക്കുമ്പോഴുള്ള നോട്ടിഫിക്കേഷനുകള്‍ എന്നന്നേക്കുമായി മ്യൂട്ട് ചെയ്യാനായേക്കും. ഇതുവരെ എട്ട് മണിക്കൂര്‍, ഒരു ആഴ്ച, ഒരു വര്‍ഷം എന്നിങ്ങനെ നിശ്ചിതകാലത്തേക്ക് മാത്രമായിരുന്നു മ്യൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it