വാട്‌സ് ആപ്പില്‍ 5 ല്‍ കൂടുതല്‍ ചാറ്റുകളിലേയ്ക്ക് ഇനി ഫോര്‍വേഡ് ചെയ്യാനാവില്ല

വ്യാജ വാര്‍ത്തകളെ തുരത്താന്‍ കൂടുതല്‍ നടപടികളുമായി വാട്‌സ് ആപ്പ്. അഞ്ചില്‍ കൂടുതല്‍ ചാറ്റുകളിലേയ്ക്ക് ഒരുമിച്ച് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതില്‍ നിന്നും ഉപയോക്താക്കളെ വിലക്കാനുള്ള സംവിധാനം പരീക്ഷണ ഘട്ടത്തിലാണെന്ന് കമ്പനി അറിയിച്ചു.

ലോകത്തിലേറ്റവും കൂടുതല്‍ ഫോര്‍വേഡ് മെസ്സേജുകള്‍ അയക്കപ്പെടുന്നത് ഇന്ത്യയിലാണെന്നും വാട്‌സ് ആപ്പ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് നിയന്ത്രണം കൊണ്ടു വരുന്നതിനായി 'ക്വിക്ക് ഫോര്‍വേഡ്' എന്ന ഫീച്ചര്‍ ഒഴിവാക്കുകയും ചെയ്യും.

വന്‍തോതില്‍ വ്യാജ ടെക്സ്റ്റ്, ശബ്ദ, വീഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തടയിടാന്‍ സര്‍ക്കാരും കമ്പനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ഫോര്‍വേര്‍ഡ് മെസേജുകളെ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയും വിധം ലേബല്‍ ചെയ്യുന്ന സംവിധാനം ഈയിടെ വാട്‌സ് ആപ്പ് അവതരിപ്പിച്ചിരുന്നു.

ഒറ്റയടിക്ക് നിരവധി പേര്‍ക്ക് മെസ്സേജ് അയക്കാനുള്ള സൗകര്യം കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് കമ്പനി അവതരിപ്പിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it