വാട്‌സാപ്പ് പ്രൈവസി പോളിസി ശരിക്കും പരിഷ്‌കരിച്ചോ? അറിയാത്തവര്‍ക്ക് പണികിട്ടുമോ?

വാട്സാപ്പ് ആപ്ലിക്കേഷന്‍ പ്രൈവസി പോളിസി വ്യവസ്ഥകള്‍ പരിഷ്‌കരിക്കുകയാണ്. ഇത് സംബന്ധിച്ച് നേരത്തെ തീരുമാനം ആയതാണെങ്കിലും ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ വാട്സാപ്പ് തുറക്കുമ്പോള്‍ തന്നെ പലര്‍ക്കും ആപ്പ് നോട്ടിഫിക്കേഷന്‍ വിന്‍ഡോ പ്രത്യക്ഷപ്പെടും. നോട്ടിഫിക്കേഷന്‍ വിന്‍ഡോയില്‍, എഗ്രീ, നോട്ട് നൗ ഓപ്ഷനുകള്‍ ഉണ്ട്. വ്യവസ്ഥകള്‍ അംഗീകരിക്കുകയോ അല്ലെങ്കില്‍ പിന്നീട് ചെയ്യാം എന്ന് തീരുമാനിക്കുകയോ ആവാം. എന്നാല്‍ ഫെബ്രുവരി എട്ട് മുതല്‍ ഇത് നിലവില്‍ വരും. അതിനു മുമ്പായി പ്രൈവസി പുതുക്കല്‍ എഗ്രീ ചെയ്തിരിക്കണം.

തങ്ങള്‍ പ്രൈവസി പരിഷകരിക്കാന്‍ പോവുകയാണെന്നും അംഗീകരിച്ചില്ലെങ്കില്‍ (എഗ്രീ ചെയ്യല്‍) അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടി വരുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ആണ് വിന്‍ഡോയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുള്ളത്.
ഫെയ്‌സ്ബുക്കിന് കീഴിലുള്ള വാട്സാപ്പ് സേവനങ്ങള്‍ പരിഷ്‌കരിക്കല്‍, വാട്‌സാപ്പ് എങ്ങനെ ഡേറ്റ കൈകാര്യം ചെയ്യുന്നു, ഫെയ്സ്ബുക്ക് സേവനങ്ങള്‍ എങ്ങനെയെല്ലാം എന്നിവയുള്‍പ്പെടുന്നതാണിത്.
വ്യക്തികളെ പോലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്റ്റോറിലും വാട്സാപ്പ് ചാറ്റിലും ഇവയെല്ലാം ഉപയോഗിക്കാം. ഫെയ്സ്ബുക്ക് കമ്പനി ഉല്‍പ്പന്നങ്ങളുമായി സമന്വയിപ്പിക്കുന്നതിന് ഫെയ്സ്ബുക്കുമായി തങ്ങള്‍ എങ്ങനെ സഹകരിക്കുന്നുവെന്നും അറിയിപ്പില്‍ പറയുന്നു.
ഫെബ്രുവരി എട്ട് കഴിഞ്ഞാല്‍ വാട്സാപ്പ് സേവനം തുടര്‍ന്നും ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും വ്യവസ്ഥകള്‍ അംഗീകരിച്ചിരിക്കണം. വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വാട്സാപ്പിന്റെ ഹെല്‍പ്പ് സെന്റര്‍ സന്ദര്‍ശിച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും നോട്ടിഫിക്കേഷനില്‍ പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it