2019 കീഴടക്കിയ ആപ്പുകള്‍ ഇവയാണ്

ആപ്പുകള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

Smartphone mobile apps
-Ad-

ആപ്പുകള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

1. Ablo- ഗൂഗിള്‍ പ്ലേസ്റ്റോര്‍ ആപ്പ് ഓഫ് ദി ഇയര്‍ 2019

Ablo എന്ന ലൈവ് ട്രാന്‍സ്ലേറ്റര്‍ സൗകര്യമുള്ള ചാറ്റ് ആപ്പ് ആണ് ഏറ്റവും ജനപ്രിയ ആന്‍ഡ്രോയ്ഡ് ആപ്പ് ആയി ഗൂഗിള്‍ തെരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ളവരുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന ആപ്പ് ആണിത്. ഏത് ഭാഷയിലുള്ള സന്ദേശങ്ങളും വീഡിയോ കോളുകളും ഉപയോക്താവിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഏറ്റവും റേറ്റിംഗ് നേടിയത് Ablo ആണെങ്കില്‍ അടുത്ത സ്ഥാനം നേടിയത് ActionDash, Appy Weather എന്നീ ആപ്ലിക്കേഷനുകളാണ്.

2. Spectre- ഐഫോണ്‍ ആപ്പ് ഓഫ് ദി ഇയര്‍ 2019

ഐഫോണ്‍ ആപ്പ് ഓഫ് ദി ഇയര്‍ 2019 പുരസ്‌കാരം കരസ്ഥമാക്കിയത് Spectre എന്ന ആപ്പ് ആണ്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ലോംഗ് എക്‌സ്‌പോഷര്‍ ഇമേജുകള്‍ എടുക്കാന്‍ ഉപയോഗിക്കുന്ന ആപ്പ് ആണ് സ്‌പെക്ടര്‍.

-Ad-
3. സ്‌കൈ: ചില്‍ഡ്രന്‍ ഓഫ് ദി ലൈറ്റ് എന്ന ആപ്പ് ഐഫോണ്‍ ഗെയിം ഓഫ് ദി ഇയര്‍ 2019 ആയി തെരഞ്ഞെടുക്കപ്പെട്ടു.
4. കോള്‍ ഓഫ് ഡ്യൂട്ടി മൊബീല്‍ എന്ന ആപ്പ് ആണ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഗെയിം ഓഫ് ദി ഇയര്‍ 2019.

പെഴ്‌സണല്‍ ഗ്രോത്ത് വിഭാഗത്തില്‍ ശില്‍പ്പാ ഷെട്ടിയുടെ ഷില്‍പ്പാഷെട്ടിആപ്പിന് ഗൂഗിള്‍പ്ലേയിലെ ഏറ്റവും മികച്ച ആപ്പിനുള്ള അവാര്‍ഡ് ലഭിച്ചു.

ആപ്പിള്‍ ആപ്പ് സ്റ്റോറിലെ ടോപ്പ് ആപ്പ്‌സ് ഓഫ് 2019 പട്ടികയില്‍ യൂട്യൂബ് മുന്നിലെത്തി. ഇന്‍സ്റ്റാഗ്രാം, സ്‌നാപ്പ്ചാറ്റ്, ടിക് ടോക്, മെസഞ്ചര്‍, ജിമെയ്ല്‍ തുടങ്ങിയവയാണ് ഈ പട്ടികയിലുള്ള മറ്റ് ആപ്പ്‌സ്.

5.വീഡിയോ എഡിറ്റര്‍- Glitch വീഡിയോ ഇഫക്റ്റ്‌സ്

ഗൂഗിള്‍ പ്ലേ യൂസേഴ്‌സ് ചോയ്‌സ് അവാര്‍ഡ് നേടിയ ആപ്പ് ആണിത്. പേര് സൂചിപ്പിക്കുന്നതുപോലെ ഈ വീഡിയോ എഡിറ്റര്‍ വഴി വീഡിയോയില്‍ കലാപരമായ മാറ്റങ്ങള്‍ വരുത്താനാകും.

6. ടോപ്പ് സെല്ലിംഗ് മൂവീസ് ഓഫ് 2019 (ഗൂഗിള്‍ പ്ലേ)

മാര്‍വെല്‍ സ്റ്റുഡിയോസ് അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം
അക്വാമാന്‍
എ സ്റ്റാര്‍ ഈസ് ബോണ്‍
മാര്‍വല്‍ സ്റ്റുഡിയോസ് ക്യാപ്റ്റന്‍ മാര്‍വല്‍
സ്‌പൈഡര്‍-മാന്‍: ഇന്റു ദി സ്‌പൈഡര്‍- വേഴ്‌സ്

7. ടോപ്പ് സെല്ലിംഗ് ടിവി ഷോസ് ഓഫ് 2019 (ഗൂഗിള്‍ പ്ലേ)

ഗെയിം ഓഫ് ത്രോണ്‍സ്
ദി വാക്കിംഗ് ഡെഡ്
ദി ബിഗ് ബാംഗ് തിയറി
റിവര്‍ഡെയ്ല്‍
യെല്ലോസ്‌റ്റോണ്‍

8. ടോപ്പ് സെല്ലിംഗ് ഇ-ബുക്ക്‌സ് ഓഫ് 2019 (ഗൂഗിള്‍ പ്ലേ)

ദി മിസ്റ്റര്‍ – ഇഎല്‍ ജെയിംസ്
സ്‌കെയറി സ്റ്റോറീസ് ടു ടെല്‍ ഇന്‍ ദി ഡാര്‍ക് – ആല്‍വിന്‍ ഷ്വാര്‍ട്‌സ്
ടിയാമറ്റ്‌സ് റാത്ത്- ജെയിംസ് എസ്.എ കോറെയ്
ദി സൈലന്റ് പേഷ്യന്റ്- അലക്‌സ് മിഖായെലിഡ്‌സ്
ദി ഇന്‍സ്റ്റിറ്റ്യൂട്ട്- സ്റ്റീഫന്‍ കിംഗ്

9. ടോപ്പ് സെല്ലിംഗ് ഓഡിയോബുക്‌സ് ഓഫ് 2019 (ഗൂഗിള്‍ പ്ലേ)

Becoming by Michelle Obama

The Subtle Art of Not Giving a F*ck by Mark Manson

Unfu*k Yourself: Get Out of Your Head and into Your Life by Gary John Bishop

A Game of Thrones: A Song of Ice and Fire: Book One by George R. R. Martin

Harry Potter and the Sorcerer’s Stone by J.K. Rowling

LEAVE A REPLY

Please enter your comment!
Please enter your name here