പരിചയപ്പെടാം മികച്ച 5 ക്യാമറ ഫോണുകള്‍

ഒരു നല്ല ഫോട്ടോഗ്രാഫറാകാന്‍ വിലയേറിയ ക്യാമറ സ്വന്തമാക്കേണ്ടതില്ലാത്ത കാലമാണിത്. സെന്‍സറുകളും സോഫ്‌റ്റ്വെയര്‍ ഒപ്റ്റിമൈസേഷനുകളും ദ്രുതഗതിയില്‍ കൈവരിക്കുന്ന പുരോഗതിയിലൂടെയാണിതു സാധ്യമാകുന്നത്.

ഫോട്ടോഗ്രാഫിയെക്കുറിച്ച് യാതൊരറിവുമില്ലാതെ പോലും മനസിനിണങ്ങിവിധം ഏതു പടവുമെടുക്കാന്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ മതിയാകും. ഇന്ത്യയില്‍ ലഭ്യമായ മികച്ച ക്യാമറ ഫോണുകള്‍:

ഹുവാവേ പി 30 പ്രോ

71,990 രൂപ വിലയുള്ള ഹുവാവേ പി 30 പ്രോ 50 എക്‌സ് സൂം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ്. 20 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ സെന്‍സര്‍, 40 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, 8 മെഗാപിക്‌സല്‍ സൂം ലെന്‍സ്, ടൈം ഓഫ് ഫ്‌ളൈറ്റ് സെന്‍സര്‍ എന്നിവയുള്‍പ്പെടെ നാല് പിന്‍ ക്യാമറകളാണ് ഇതിലുള്ളത്. വിശ്വസനീയമായ പ്രകടനത്തിനു ഓണ്‍ബോര്‍ഡ് കിരിന്‍ 980 പ്രോസസര്‍ ആണുള്ളത്.

ഗൂഗിള്‍ പിക്‌സല്‍ 3 എക്‌സ്എല്‍

പകല്‍ വെളിച്ചത്തിലും ലോലൈറ്റ് ക്രമീകരണങ്ങളിലും ഉടനീളം മികച്ച ഫോട്ടോകള്‍ നല്‍കും ഗൂഗിള്‍ പിക്‌സല്‍ 3 എക്‌സ്എല്‍. നൂതനമായ ഗൂഗിള്‍ സോഫ്‌റ്റ്വെയര്‍ അല്‍ഗോരിതം ഇതിനായി ഉപയോഗിക്കുന്നു. ഓട്ടോഫോക്കസ്, ഡ്യുവല്‍ പിക്‌സല്‍ ഫേസ് ഡിറ്റക്ഷന്‍, ഒഐഎസ്, ഇഐഎസ്, എഫ് / 1.8 അപ്പര്‍ച്ചര്‍ എന്നിവയുള്ള 12 മെഗാപിക്‌സല്‍ പിന്‍ ക്യാമറ ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഏകദേശം 52,400 രൂപയ്ക്ക് ഓണ്‍ലൈനില്‍ ലഭ്യമാണ്.

ഷിയോമി റെഡ്മി കെ 20 പ്രോ

ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടെ 48 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ്, 13 മെഗാപിക്‌സല്‍ 124.8 ഡിഗ്രി സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്നു ഷിയോമി റെഡ്മി കെ 20 പ്രോ. പകല്‍ വെളിച്ച ക്രമീകരണത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നു. ലോലൈറ്റ് പ്രകടനം വണ്‍പ്ലസ് 7 ന് തുല്യമാണ്. 27,999 രൂപ പ്രാരംഭ വില.

റിയല്‍മെ എക്‌സ്

പ്രീമിയം ഡിസൈനും പോപ്പ്-അപ്പ് സെല്‍ഫി ക്യാമറയുമായാണ് റിയല്‍മെ എക്‌സ് അവതരിച്ചിട്ടുള്ളത്. 48 എംപി, 5 എംപി സെന്‍സറുകളുണ്ട്. 30 എഫ് പി എസില്‍ 4 കെ വീഡിയോകള്‍ ഷൂട്ട് ചെയ്യാം ഇതുപയോഗിച്ച്. 16,999 രൂപയ്ക്ക് ഓണ്‍ലൈനില്‍ ലഭ്യം.

റെഡ്മി നോട്ട് 7 പ്രോ

48 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 586 സെന്‍സര്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകളില്‍പ്പെടുന്നു ഷിയോമി റെഡ്മി നോട്ട് 7 പ്രോ. 13,999 രൂപ മാത്രമാണ് പ്രാരംഭ വില. ഓണ്‍ലൈനില്‍ ലഭ്യമാണ്. 48 എംപി + 5 എംപി എഐ ഡ്യുവല്‍ ക്യാമറയും 1.6 മ്യൂ.എം ലാര്‍ജ് പിക്‌സല്‍, പിഡിഎഎഫ്, എഫ് / 1.79 അപ്പര്‍ച്ചര്‍ ലെന്‍സും ഇണക്കിയതാണ് റെഡ്മി നോട്ട് 7 പ്രോ. 30 എഫ് പി എസില്‍ 4 കെ വീഡിയോ എടുക്കാനാകും. 4,000 എംഎഎച്ച് ബാറ്ററി, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 675 പ്രോസസര്‍, 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it