റെഡ്മി 8 എത്തി, വിലയോ തുച്ഛം, ഗുണമോ മെച്ചം

റെഡ്മി 7ന്റെ പിന്‍ഗാമിയായി ഷവോമി ഇന്ത്യയില്‍ റെഡ്മി 8 ഇന്ത്യയില്‍ അവതരിപ്പിച്ചു.

റെഡ്മി 7ന്റെ പിന്‍ഗാമിയായി ഷവോമി ഇന്ത്യയില്‍ റെഡ്മി 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡ്യുവല്‍ റെയര്‍ കാമറയുമായി എത്തിയിരിക്കുന്ന റെഡ്മി 8ന്റെ വില 7999 രൂപയാണ്. ഇതിന്റെ ആദ്യവില്‍പ്പന ഒക്ടോബര്‍ 12നാണ്.

ബജറ്റ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി 8 രണ്ട് വകഭേദങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 3ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലും 4ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള മോഡലും. പിന്നില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുമുണ്ട്. ഫേസ് അണ്‍ലോക്ക് സപ്പോര്‍ട്ടും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

6.21 ഇഞ്ച് വലുപ്പമുള്ള എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഇതിന്റേത്. ആന്‍ഡ്രോയ്ഡ് 9 പൈയില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി 8ന്റേത് 18 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടോട് കൂടിയ 5000mAh ബാറ്ററിയാണ്. 12 മെഗാപിക്‌സലാണ് പിന്‍കാമറ. അടിസ്ഥാന മോഡലിന്റെ വില 7999 രൂപയും നാല് ജിബി റാം വകഭേദത്തിന്റെ വില 8999 രൂപയുമാണ്.

ആദ്യവില്‍പ്പന Mi.com, ഫ്‌ളിപ്പ്കാര്‍ട്ട്, എംഐ ഹോം സ്‌റ്റോറുകള്‍ എന്നിവയിലൂടെ ഒക്ടോബര്‍ 12ന് അര്‍ദ്ധരാത്രി നടക്കും.  

LEAVE A REPLY

Please enter your comment!
Please enter your name here