തെറ്റ് പ്രചരിപ്പിച്ചതിന് 2,600 ചൈനീസ് യു ട്യൂബ് ചാനലുകള്‍ ഗൂഗിള്‍ നീക്കി

തെറ്റായ വിവരങ്ങള്‍ ഉള്ളടക്കത്തിലൂടെ പ്രചരിപ്പിച്ചതായി കണ്ടെത്തിയ ചൈനയില്‍നിന്നുള്ള 2,600 യു ട്യൂബ് ചാനലുകള്‍ ഗൂഗിള്‍ ഒഴിവാക്കി.ഭരണകൂട പിന്തുണയുള്ള ഹാക്കിംഗും ആക്രമണങ്ങളും നേരിടുന്നതിനായി പ്രവര്‍ത്തിച്ചുവരുന്ന ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കുഴപ്പക്കാരായ ചാനലുകളെ എടുത്തുമാറ്റിയത്.

പ്ലാറ്റ്ഫോമിലെ 'ഏകോപിത സ്വാധീന പ്രവര്‍ത്തനങ്ങള്‍' സംബന്ധിച്ച് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള അന്വേഷണത്തിലൂടെ രൂപം നല്‍കിയ പട്ടികയിലുള്ള ചാനലുകളാണ് നീക്കം ചെയ്തതെന്ന് ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു.തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം ബെയ്ജിങ് നേരത്തെ നിഷേധിച്ചിരുന്നു. അതേസമയം, യുഎസിലെ ചൈനീസ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഒഴിവാക്കപ്പെട്ട മിക്ക ചാനലുകളും സ്പാമും രാഷ്ട്രീയേതര ഉള്ളടക്കവും മാത്രമാണ് പോസ്റ്റ് ചെയ്തതെന്ന് ഗൂഗിള്‍ പറഞ്ഞു. എന്നാല്‍ അവയില്‍ ചിലത് യുഎസിലെ വംശീയ നീതി പ്രതിഷേധത്തെക്കുറിച്ച് ഉള്ളടക്കം ധാരാളമായി പോസ്റ്റ് ചെയ്തു. മിനിയാപൊളിസില്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ പോലീസ് കൊലപ്പെടുത്തിയത് ഇതിനു പ്രചോദനമായി. ഉള്ളടക്കം ചൈനീസ് ഭാഷയിലാണ് പോസ്റ്റ് ചെയ്തത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it