നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍മാര്‍ച്ച് 18

1. ഇന്ത്യയുടെ ആദ്യ ലോക്പാല്‍ ആയി ജസ്റ്റിസ് പിനാകി

ചന്ദ്രബോസ്ഇന്ത്യയുടെ ആദ്യ ലോക്പാല്‍ ആയി സുപ്രീം കോടതി മുന്‍ ജസ്റ്റീസ് പിനാകി ചന്ദ്രഘോഷ് നിയമിതനാകും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ ലോക്പാല്‍ നിയമനസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ പ്രഖ്യാപനമുണ്ടാകും.

2. ബാങ്കുകളില്‍ പലിശനിര്‍ണ്ണയത്തിന് പുതിയ രീതിബാങ്കുകളില്‍

പലിശനിര്‍ണ്ണയത്തിന് പുതിയ മാനദണ്ഡം വരുന്നു. നിക്ഷേപങ്ങളിലുള്ള ചെലവ് അടിസ്ഥാനമാത്തി വായ്പാ നിരക്കുകള്‍ നിശ്ചയിക്കുന്ന ഇപ്പോഴത്തെ രീതിയാണ് മാറുന്നത്. ഇതിന് പകരം റിപ്പോയുടെ പലിശനിരക്ക് ഉള്‍പ്പടെ ഏതെങ്കിലും ബാഹ്യമാനദണ്ഡമായിരിക്കണം ബാങ്കുകള്‍ സ്വീകരിക്കേണ്ടതെന്ന് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കി. ആര്‍ബിഐ പ്രഖ്യാപിച്ച് നിരക്ക് ഇളവുകള്‍ ഇടപാടുകാരിലേക്ക് പകരാന്‍ ബാങ്കുകള്‍ തയാറാകാത്തതാണ് പുതിയ നിര്‍ദ്ദേശത്തിന് കാരണം.

3. കിരണ്‍ മജുംദാര്‍ഷാ വീണ്ടും ഇന്‍ഫോസിസ്

ബോര്‍ഡിലേക്ക്ഇന്‍ഫോസിസ് ഓഹരിയുടമകള്‍ കൂടിയ ഭൂരിപക്ഷത്തോടെ വീണ്ടും കിരണ്‍ മജുംദാര്‍ഷായെ വീണ്ടും ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തു. ഇന്‍ഡിപെന്‍ഡന്‍ന്റ് ഡയറക്റ്ററായാണ് കിരണ്‍ തിരിച്ചെത്തിയിരിക്കുന്നത്. എന്നാല്‍ എട്ട് ശതമാനത്തോളം വോട്ടുകള്‍ ഇവര്‍ക്ക് എതിരായിരുന്നു.

4. അനില്‍ അംബാനി 453 കോടി രൂപ അടയ്ക്കണം. ഇല്ലെങ്കില്‍

ജയില്‍ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ അനില്‍ അംബാനിക്ക് രണ്ടു ദിവസത്തിനുള്ളില്‍ 453 കോടി രൂപ അടയ്‌ക്കേണ്ടി വരും. നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ സ്വീഡിഷ് ടെലികോം കമ്പനിക്ക് 453 കോടി രൂപ നല്‍കണമെന്ന് വിധിച്ചിരുന്നു.

5. കേരളത്തിലും താപാഘാതം മൂലം മരണം,

സൂര്യാഘാതത്തിനെതിരെ അടിയന്തരശ്രദ്ധ വേണംഷൊര്‍ണ്ണൂരില്‍ ഒന്നര വയസുള്ള കുഞ്ഞിന് പാലൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞു വീണ് മരിച്ചത് താപാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റമോര്‍ട്ടത്തെ തുടര്‍ന്നുള്ള നിഗമനം. സൂര്യാഘാതത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെങ്കിലും താപാഘാതം മൂലമുള്ള മരണം അപൂര്‍വ്വമാണ്. രാവിലെ 11 മുതല്‍ 3 വരെയുള്ള കടുത്ത ചൂടില്‍ അതീവജാഗ്രത പുലര്‍ത്തണം എന്ന് മുന്നറിയിപ്പ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it