നിങ്ങള്‍ക്കറിയാമോ? ഹോട്ടലുകള്‍ ബ്രേക്ക്ഫാസ്റ്റ് മാത്രം കോംപ്ലിമെന്ററി ആയി നല്‍കുന്നതിനു പിന്നിലെ കാരണം

എയര്‍ബിഎന്‍ബിയും(Airbnb) ഓയോയും (OYO) വഴി ബുക്ക് ചെയ്യുന്ന ചെറിയ ചില കുഞ്ഞന്‍ ഹോം സ്‌റ്റേകളും പഞ്ചനക്ഷത്ര ഹോട്ടലുകളും റിസോര്‍ട്ടും (Five Star Hotels & Resorts )വരെ യാത്രക്കാര്‍ക്ക് ഓഫര്‍ ചെയ്യുന്നൊരു കാര്യമുണ്ട്, കോംപ്ലിമെന്ററി ബ്രേക്ക് ഫാസ്റ്റ് (Complementary Breakfast) അഥവാ ചെക്ക് ഔട്ട് ദിവസം വരെ കോംപ്ലിമെന്ററി ആയി ലഭിക്കുന്നബ്രേക്ക്ഫാസ്റ്റ്. എന്നാല്‍ മിക്ക ഹോട്ടലുകളും കോംപ്ലിമെന്ററി ലഞ്ചോ ഡിന്നറോ നല്‍കാറില്ല. ഇതിന് പിന്നിലെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

യാത്ര ചെയ്യുമ്പോള്‍ ചെലവ് കൂടുന്നത് പലപ്പോഴും ഭക്ഷണത്തിനാണെന്നിരിക്കെ കോംപ്ലിമെന്റി ബ്രേക്ക്ഫാസ്റ്റ് എന്നത് ഹോട്ടല്‍ ബുക്കിംഗിലെ (Hotel Booking) ഒരു ആകര്‍ഷക ഘടകമാണ് എന്നും. ഇന്ന് പലരും സുഹൃത്തുക്കളായും ബിസിനസിന്റെ ഭാഗമായും വ്‌ളോഗുകളുടെ ഭാഗമായുമെല്ലാം ഹോട്ടല്‍ ബുക്കിംഗ് ചെയ്യുന്നു, ഈ സമയത്തെല്ലാം തന്നെ യാത്രയ്ക്കായി എത്ര പണം മുടക്കുന്നവരും നോക്കുന്നത്, കയ്യിലൊതുങ്ങുന്ന പാക്കേജുകളും ഇത്തരം ചില ഓഫറുകളുമാണ്. അത് ടൂറിസം മേഖലയിലെ മാര്‍ക്കറ്റിംഗ് തന്ത്രവുമാണ്.

ഹോട്ടല്‍ ജീവനക്കാരാവട്ടെ ഏറ്റവും മികച്ച പ്രാതല്‍ ഒരുക്കാന്‍ നന്നായി ശ്രദ്ധിക്കുകയും ചെയ്യും. കോപ്ലിമെന്ററി ആയി ലഭിക്കുന്ന ഭക്ഷണം ഇഷ്ടപ്പെട്ടാലും വീണ്ടും അവിടെ റൂം എടുക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ആളുകള്‍ താല്‍പ്പര്യപ്പെടും.

മാത്രമല്ല, സോഷ്യല്‍മീഡിയ ഇത്രയും പ്രചാരമുള്ള വിപണിയില്‍ ഇത്തരം കാര്യങ്ങള്‍ ഉപഭോക്താക്കള്‍ തന്നെ റേറ്റിംഗ് സൈറ്റിലും, ഗൂഗ്ള്‍ റേറ്റിംഗിലും, അവരുടെ സോഷ്യല്‍മീഡിയ പേജുകളിലുമെല്ലാം പങ്കുവയ്ക്കുന്നതും അവരുടെ ബ്രാന്‍ഡിന് സഹായകമാകും.

മറ്റൊരു ഘടകവുംകൂടി ഇതിന് പിന്നിലുണ്ട്. സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായി പ്രഭാതഭക്ഷണം കണ്ടെത്തുക അത്ര എളുപ്പമായിരിക്കില്ല. ചിലര്‍ക്ക് നേരത്തെ ഭക്ഷണം വേണ്ടിവരും. മറ്റുചിലര്‍ക്ക് ദൂരസ്ഥലത്തേക്ക് സഞ്ചരിക്കാനുള്ളതിനാല്‍ ഒരു ഹോട്ടലില്‍ നിന്നും ചെക്ക് ഔട്ട് നടത്തി മറ്റ് ഹോട്ടലുകള്‍ കണ്ടുപിടിച്ച് ഭക്ഷണം കഴിക്കല്‍ വലിയ പ്രശ്‌നമാകും.

താമസിക്കുന്ന ഹോട്ടലില്‍ തന്നെ ചെക്കൗട്ടിനു മുമ്പ് ഭക്ഷണം ലഭിക്കുമെങ്കില്‍ അതും സൗജന്യമായി ലഭിക്കുമെങ്കില്‍ അത് തന്നെയാവും സൗകര്യവും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it