ശതാബ്ദി വര്‍ഷത്തില്‍ നൂറു കോടി രൂപയിലേറെ അര്‍ധ വാര്‍ഷിക ലാഭം നേടി സിഎസ്ബി ബാങ്ക്; സ്വര്‍ണ പണയ ബിസിനസിലും മുന്നേറ്റം

കോവിഡ് കാലത്ത് ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സേവനങ്ങള്‍ ലഭ്യമാക്കി മുന്നേറുകയാണ് രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള ബാങ്കുകളിലൊന്നായ സിഎസ്ബി ബാങ്ക്. സെപ്റ്റംബര്‍ 30-ന് അവസാനിച്ച അര്‍ധ വര്‍ഷത്തില്‍ 301.9 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് ബാങ്ക് നേടിയത്. രണ്ടാം ത്രൈമാസത്തിലെ പ്രവര്‍ത്തന ലാഭം 172.8 കോടി രൂപയുമാണ്.

ിക്കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 68.9 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 24.6 കോടി രൂപയെ അപേക്ഷിച്ച് 179.8 ശതമാനവും മുന്‍ ത്രൈമാസത്തിലെ 53.6 കോടി രൂപയെ അപേക്ഷിച്ച് 28.5 ശതമാനവും വര്‍ധനവാണിതു കാണിക്കുന്നത്. അര്‍ധ വര്‍ഷത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.13 ശതമാനം വര്‍ധനവോടെ 122.5 കോടി രൂപയുടെ ലാഭമാണ് നികുതിക്കു ശേഷം നേടിയിരിക്കുന്നത്. കോവിഡ് കാലത്തെ അര്‍ധ വര്‍ഷത്തില്‍ ആരോഗ്യകരമായ രീതിയില്‍ 58.2 കോടി രൂപ വകയിരുത്തല്‍ നടത്തിയ സാഹചര്യത്തില്‍ കൂടിയാണിത്.

സ്വര്‍ണ പണയ മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ 3,367 കോടി രൂപയുടെ സ്ഥാനത്ത് 4,949 കോടി രൂപയുടെ ബിസിനസാണ് സെപ്റ്റംബര്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ നടത്തിയതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ശതാബ്ദി വര്‍ഷത്തില്‍ നൂറു കോടി രൂപയിലേറെ അര്‍ധ വാര്‍ഷിക ലാഭം നേടാനായതില്‍ ആഹ്ലാദമുണ്ടെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി വി ആര്‍ രാജേന്ദ്രന്‍ പറഞ്ഞു. നിക്ഷേപങ്ങളുടേയും വായ്പയുടേയും കാര്യത്തില്‍ പത്തു ശതമാനത്തിലേറെ വളര്‍ച്ച നേടിയ സിഎസ്ബി വളര്‍ച്ചയുടെ പാതയിലാണെന്നും അറ്റ പലിശ വരുമാനം, നിഷ്‌ക്രിയ ആസ്തികള്‍, ചെലവ്-വരുമാന അനുപാതം തുടങ്ങി പ്രധാന മേഖലകളിലെല്ലാം ബാങ്കിനു വളര്‍ച്ചയുണ്ടാക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ പണയ മേഖലയിലെ വളര്‍ച്ച ആസ്തികളുടെ മേഖലയിലെ നേട്ടത്തിനു പ്രധാന സംഭാവനയായി. ആസ്തികളുടെ മേഖലയിലും പദ്ധതികളുടെ കാര്യത്തിലും വൈവിധ്യവല്‍ക്കരണത്തിനു ബാങ്ക് പ്രതിജ്ഞാബദ്ധരാണ്. പ്രളയ് മൊണ്ടാല്‍ നേതൃത്വം നല്‍കുന്ന പുതിയ റീറ്റെയ്ല്‍ ബാങ്കിംഗ് സംഘം ഈ മേഖലയിലെ പദ്ധതികളുടെ കാര്യത്തില്‍ നീക്കങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളര്‍ച്ചയ്ക്കായി പുതുവഴികള്‍ തേടികൊണ്ടിരിക്കുമ്പോള്‍ ബാങ്കിന്റെ മിന്നുന്ന പ്രകടനം മുന്നോട്ടുള്ള പോക്കിന് കുതിപ്പേകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it