വായുമലിനീകരണം:  ഡൽഹിയിൽ സ്വകാര്യ വാഹനങ്ങൾ നിരോധിച്ചേക്കും 

ഡൽഹിയിലെ വായു മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.

സുപ്രീം കോടതി നിയമിച്ച എൻവിയോൺമെന്റ് പൊല്യൂഷൻ (പ്രിവെൻഷൻ & കൺട്രോൾ) അതോറിറ്റി (EPCA) ഇതുസംബന്ധിച്ച സൂചനകൾ നൽകിയിട്ടുണ്ട്. എയർ ക്വാളിറ്റി വീണ്ടും മോശമാകുന്നെന്നാണ് പ്രവചനങ്ങൾ. അത്തരമൊരു സാഹചര്യത്തിൽ അടിയന്തിര നടപടികൾ കൈക്കൊള്ളാൻ ഇപിസിഎയ്ക്ക് അധികാരമുണ്ട്.

വേണ്ടിവന്നാൽ സ്വകാര്യ വാഹനങ്ങൾ നവംബർ ഒന്നുമുതൽ നിരോധിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഇപിസിഎ ചെയർമാൻ ഭുറെ ലാൽ പറഞ്ഞു. പൊതുവാഹനങ്ങൾ മാത്രമേ നിരത്തിലോടൂ. ഇത് ഇപിസിഎയുടെ ഗ്രേഡഡ് ആക്ഷൻ റെസ്പോൺസ് പ്ലാനിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ വാഹനങ്ങൾ നിരോധിക്കുന്ന സാഹചര്യത്തിൽ പൊതു ഗതാഗത സംവിധാനങ്ങൾ വിപുലപ്പെടുത്താൻ ഡൽഹിക്ക് അയൽ സംസ്ഥാനങ്ങളുടെ സഹായം തേടാമെന്ന് ലാൽ പറഞ്ഞു. മെട്രോ സേവനങ്ങളും കൂടുതൽ വിപുലപ്പെടുത്തണം. വേണ്ടിവന്നാൽ കോച്ചുകളുടെ എണ്ണം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.

വായുമലിനീകരണം ഗുരുതരമായതിനെത്തുടർന്ന് ജനുവരി 2016 ൽ ഡൽഹി ഭരണകൂടം ഓഡ്-ഈവൻ നിയമം കൊണ്ടുവന്നിരുന്നു.

നിലവിൽ ഡൽഹിയിലെ വായു മലിനീകരണത്തോത് സൂചിപ്പിക്കുന്ന എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 401 ആണ്. ഇത് ഏറ്റവും ഗുരുതരമായ റീഡിങ് ആണ്. വരും ദിവസങ്ങളിൽ ഇത് രൂക്ഷമാകും എന്നാണ് പ്രവചനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it