പുതിയ എച്ച്ഡി സ്ട്രീമിംഗ് പ്ലാനുമായി നെറ്റ്ഫ്‌ളിക്‌സ്

  പ്രതിമാസ നിരക്ക് 349 രൂപ;ടി വിയില്‍ ലഭ്യമല്ല

  netflix india comes with new plan
  -Ad-

  ഹൈ-ഡെഫനിഷന്‍ (എച്ച്ഡി) ഗുണനിലവാരമുള്ള വീഡിയോ സ്ട്രീമിംഗ് സേവനം മിതമായ ചെലവില്‍ മൊബൈല്‍, ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍ സ്‌ക്രീനുകളില്‍ നല്‍കുന്ന പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്. പ്രതിമാസ നിരക്ക് 349 രൂപ. പക്ഷേ ടി വിയില്‍ ലഭ്യമാകില്ല ഈ ഒ ടി ടി പ്ലാറ്റ്‌ഫോം സേവനം.

  റീഡ് ഹേസ്റ്റിംഗ്സിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഇന്ത്യയ്ക്കായി മൊബൈല്‍ ഓണ്‍ലി പ്ലാന്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് പുതിയ പ്ലാന്‍ എത്തുന്നത്. മൊബൈല്‍ സ്‌ക്രീനിനായി സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ (എസ്ഡി) കണ്‍ടന്റുകള്‍ മാത്രം വാഗ്ദാനം ചെയ്യുന്ന പ്ലാനിന് പ്രതിമാസം 199 രൂപയാണ് നിരക്ക്.അടിസ്ഥാന പ്ലാന്‍ (499 രൂപ), സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ (649 രൂപ), പ്രീമിയം പ്ലാന്‍ (799 രൂപ) എന്നിവയാണ് മറ്റുള്ളവ.

  കഴിഞ്ഞ ആഴ്ച, നെറ്റ്ഫ്ളിക്സ് ഏഷ്യാ പസഫിക് മേഖലയില്‍ 22.49 ദശലക്ഷം പെയ്ഡ് അംഗത്വം റിപ്പോര്‍ട്ട് ചെയ്തു. അവസാന പാദത്തിലുണ്ടായത് 2.66 ദശലക്ഷം നെറ്റ് അഡീഷനുകള്‍. ആഗോളതലത്തില്‍ 10.1 ദശലക്ഷം പെയ്ഡ് അംഗത്വമാണുള്ളത്. നെറ്റ്ഫ്ളിക്സിന്റെ വരുമാനം രണ്ടാം പാദത്തില്‍ 25 ശതമാനം വര്‍ധിച്ചു. ഇന്ത്യയില്‍ 5 ദശലക്ഷം വരിക്കാരാണ് നെറ്റ്ഫ്ളിക്സിനുള്ളത്. തന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ നെറ്റ്ഫ്ളിക്സ് സ്ഥാപകന്‍ റീഡ് ഹേസ്റ്റിംഗ്സ് പ്രഖ്യാപിച്ച 3,000 കോടിയുടെ നിക്ഷേപം രാജ്യത്തോടുള്ള നെറ്റ്ഫ്ളിക്സിന്റെ പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന്  നെറ്റ്ഫ്ളിക്സ് ഇന്ത്യ വൈസ് പ്രസിഡന്റ് മോണിക്ക ഷേര്‍ഗില്‍ അടുത്തിടെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.

  -Ad-

  ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

  LEAVE A REPLY

  Please enter your comment!
  Please enter your name here