മികച്ച ഭരണം കാഴ്ചവെക്കാൻ മോദിയുടെ അഞ്ച് നിർദേശങ്ങൾ

മികച്ച ഭരണം കാഴ്ചവെക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് തന്റെ പുതിയ മന്ത്രിസഭയിലെ അംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ നിർദേശിക്കുകയുണ്ടായി.

സ‌ത്യപ്രതിജ്ഞയ്ക്കു മുൻപ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചായസൽക്കാരത്തിനിടെയാണ് മോദി മന്ത്രിമാർക്ക് മുന്നിൽ ഈ നിർദേശങ്ങൾ അവതരിപ്പിച്ചത്.

നിർദേശങ്ങൾ ഇവയാണ്:

  1. ചാർജ് ഏറ്റെടുത്ത ഉടനെ അവധിയെടുക്കുന്നതു ഒഴിവാക്കണം, ചുറുചുറുക്കോടെ ഉടൻ ജോലി ആരംഭിക്കണം
  2. മന്ത്രിപദവി ലഭിച്ചതിന്റെ പേരിൽ നടത്തുന്ന സ്വീകരണച്ചടങ്ങുകൾ ഒഴിവാക്കണം.
  3. സ്വന്തം മന്ത്രാലയത്തെക്കുറിച്ചു നന്നായി അറിഞ്ഞിരിക്കണം.
  4. വിവാദ പ്രസ്താവനകൾ ഒഴിവാക്കണം. ചെറിയ തെറ്റുകൾ പോലും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും.
  5. 2019ൽ ജനങ്ങൾ ബിജെപിയ്ക്ക് വോട്ട് ചെയ്തത് കഴിഞ്ഞ സർക്കാരിന്റെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്തവണയും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ എല്ലാവരും ശ്രമിക്കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it