റിപ്പോ 5.15 % തന്നെ

റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ നിന്നു മാറ്റേണ്ടതില്ലെന്ന് ധനനയ അവലോകനത്തില്‍ തീരുമാനമായി. സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച പുനരുജ്ജീവിപ്പിക്കാന്‍ അനിവാര്യമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം അഞ്ച് അവലോകനങ്ങളിലായി റിസര്‍വ് ബാങ്ക് നിരക്കുകള്‍ 135 ബേസിസ് പോയിന്റ് കുറച്ചിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കു പുറമേ ചേതന്‍ ഗേഥ്, പാമി ദുവ, രവീന്ദ്ര ധോളാകിയ, ജനക് രാജ്, മൈക്കല്‍ ദെബബ്രത പത്ര എന്നിവരുള്‍പ്പെടെ എല്ലാ എംപിസി അംഗങ്ങളും പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കവേ നിരക്കു മാറ്റേണ്ടെന്ന നിലപാടിന് അനുകൂലമായി വോട്ട് ചെയ്തു.ഡിസംബറില്‍ നടന്ന മുന്‍ യോഗത്തിലും നിരക്കു മാറ്റിയിരുന്നില്ല.ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ.

പ്രധാനമായും

ഉള്ളി വിലയില്‍ ഉണ്ടായ അസാധാരണമായ വര്‍ധനയുടെ അടിസ്ഥാനത്തിലാണ്

പണപ്പെരുപ്പം 2019 ഡിസംബറില്‍ നിയന്ത്രണ പരിധി വിട്ടതെന്ന് എംപിസി

അഭിപ്രായപ്പെട്ടു. വിതരണ സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഉള്ളി വില

കുറയുമെന്നാണ് എംപിസി യുടെ വിലയിരുത്തല്‍.ഹ്രസ്വകാലത്തേക്ക് പണപ്പെരുപ്പം

ഉയരുമെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു. 2020-21 ലെ ജിഡിപി വളര്‍ച്ച ആറ്

ശതമാനമായി റിസര്‍വ് ബാങ്ക് കണക്കാക്കുന്നു. ഇടയ്ക്കിടെ ഒരു സംയോജിത

'ഡിജിറ്റല്‍ പേയ്മെന്റ് സൂചിക' (ഡിപിഐ) പ്രസിദ്ധീകരിക്കുമെന്ന് ശക്തികാന്ത

ദാസ് അറിയിച്ചു.

ഡിസംബറിലെ യോഗത്തില്‍,

ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ പ്രതീക്ഷ റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചത്

കേന്ദ്രസര്‍ക്കാരിനു സുഖമുണ്ടാക്കിയ തീരുമാനമായിരുന്നില്ല. 2019-20ല്‍

ഇന്ത്യ 7.4 ശതമാനം വളരുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പറഞ്ഞ റിസര്‍വ്

ബാങ്ക്, ഡിസംബറില്‍ അത് 5 ശതമാനത്തിലേക്ക് വെട്ടിത്താഴ്ത്തി. ഇപ്പോള്‍

റിപ്പോ നിരക്ക് 5.15 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 4.90 ശതമാനവുമാണ്.

സി.ആര്‍.ആര്‍ : 4.00 %, എം.എസ്.എഫ് :5.40%, എസ്.എല്‍.ആര്‍ : 18.50%.

റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മുന്‍ നിരക്ക് വെട്ടിക്കുറവിന്റെ ആനുകൂല്യങ്ങള്‍ കൈമാറാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. വീട് വായ്പാ ചെലവ് കുറയ്ക്കുന്നതിനും വിപണികളിലെ ഡിമാന്‍ഡ് പ്രചോദനത്തിനും ഇത് അത്യന്താപേക്ഷിതമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ബജറ്റിനു പിന്നാലെയുള്ള എംപിസി പ്രഖ്യാപനം പ്രതീക്ഷിച്ച രീതിയിലാണെന്ന് ദ ഗാര്‍ഡിയന്‍സ് റിയല്‍ എസ്റ്റേറ്റ് അഡൈ്വസറി ചെയര്‍മാന്‍ കൗശെല്‍ അഗര്‍വാള്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it