ബിപിസി ഓഹരികളില്‍ കണ്ണുനട്ട് അന്താരാഷ്ട്ര കമ്പനികള്‍ രംഗത്ത്

ഭാരത് പെട്രോളിയത്തിന്റെ ഓഹരികള്‍ വാങ്ങാന്‍ ഒട്ടേറെ അന്താരാഷ്ട്ര കമ്പനികകള്‍ക്ക് താല്‍പര്യമുളളതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര കമ്പനികളായ റോസ്‌നെഫ്റ്റ്, അരാംകോ, കുവൈത്ത് പെട്രോളിയം, എക്‌സോണ്‍ മൊബീല്‍, ഷെല്‍, ടോട്ടല്‍ എസ് എ, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി തുടങ്ങിയവയാണ് ബിപിസി ഏറ്റെടുക്കാന്‍ താല്‍പര്യം കാണിക്കുന്നത്.

പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയത്തിലുളള സര്‍ക്കാരിന്റെ ഓഹരി വിഹിതമായ 53.3 ശതമാനമാണ് വിറ്റഴിക്കുന്നത്. ഇതുവഴി ഏകദേശം 55,000 കോടി രൂപ നേടിയെടുക്കാനാകുമെന്നാണ് കണക്കാക്കുന്നത്. 1.13 ലക്ഷം കോടി രൂപയാണ് ഭാരത് പെട്രോളിയത്തിന്റെ ആകെ ഓഹരി മൂല്യം.

നവംബറില്‍ കമ്പനിയുടെ മൂല്യനിര്‍ണയം നടത്താന്‍ മര്‍ച്ചന്റ് ബാങ്കര്‍മാരെ സര്‍ക്കാര്‍ ക്ഷണിച്ചേക്കും. തുടര്‍ന്ന് 50 ദിവസം കൊണ്ട് മൂല്യനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കി 2020 മാര്‍ച്ചിന് 31 ന് മുമ്പ് ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

Vijay Abraham
Vijay Abraham  

Related Articles

Next Story

Videos

Share it