ഐൻസ്ററീനും സ്റ്റീവ് ജോബ്സും ഉപയോഗിച്ച മാന്ത്രിക കഴിവ് നിങ്ങൾക്കും ഉപയോഗിക്കാം

ലോകം കണ്ട ഏറ്റവും മഹാനായ ശാസത്രജ്ഞന്‍ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റിൻ ദിവ്യമായ വരം എന്നാണ് 'ഇതിനെ' വിളിച്ചത്. ആപ്പിളിന്റെ സ്രഷ്ടാവായ സ്റ്റീവ് ജോബ്‌സ് 'ഇതിനെ' വിലയിരുത്തുന്നത് ബുദ്ധിയേക്കാള്‍ വലിയ ബുദ്ധിശക്തിയായാണ്. ലോകപ്രശ്‌സ്ത ടോക് ഷോ അവതാരകയായ ഒപ്രാ വിന്‍ഫ്രി വിശ്വസിക്കുന്നത് ശാശ്വത വിജയത്തിന് 'ഇതിനെ' കേള്‍ക്കേണ്ടത് നിര്‍ണായകമാണെന്നാണ്.
ഇവരെല്ലാവരും തന്നെ പരമാര്‍ശിക്കുന്നത് നമ്മുടെ അന്തർജ്ഞാനത്തെ (ഇന്റ്യൂഷനെ) കുറിച്ചാണ്, യുക്തിയിലധിഷ്ഠിതമായല്ലാതെ കാര്യങ്ങള്‍ മനസിലാക്കാനുള്ള മാന്ത്രികമായ കഴിവാണ് 'ഇത് '. പൊതുവെ, തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോഴാണ് ഈ അന്തർജ്ഞാനം നമുക്ക് സഹായകമാകുന്നത്.

കൂടുതൽ ആനന്ദത്തിലേക്കും വളര്‍ച്ചയിലേക്കും വഴി കാട്ടുന്ന, അഭികാമ്യമല്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് നമ്മെ അകറ്റുന്ന ആന്തരിക മാര്‍ഗനിര്‍ദേശ സംവിധാനമായും ഇത് പ്രവര്‍ത്തിക്കുന്നു.

വലിയ വിജയങ്ങള്‍ നേടിയിട്ടുള്ള ബിസിനസ് നായകരും അഭിനേതാക്കളുമൊക്കെ പല ഇന്റര്‍വ്യൂകളിലും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകാം, അവർ തിരക്കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അല്ലെങ്കില്‍ സുപ്രധാനമായ തീരുമാനങ്ങളെടുക്കുമ്പോള്‍ അന്തർജ്ഞാനം സഹായിക്കാറുണ്ടെന്ന്.

എന്നാല്‍ നമ്മില്‍ പലരും ഈ ആന്തരിക ശബ്ദത്തിനായി ചെവിയോർക്കാറില്ല. കാരണം ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ പരിശീലിച്ചിരിക്കുന്നത് തീരുമാനങ്ങളെടുക്കുമ്പോള്‍ യുക്തിയിലും വിശകലനങ്ങളിലും അധിഷ്ഠിതമായി മാത്രം മുന്നോട്ടു പോകാനാണ്.
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റിന്‍ പറയുന്നതു പോലെ'' അന്തർജ്ഞാനം ഒരു ദിവ്യമായ വരദാനമാണ് , യുക്തിസഹമായ മനസ്സ് വിശ്വസ്തനായ ഒരു ദാസനും. ദാസനെ ബഹുമാനിക്കുകയും വരദാനത്തെ മറക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മള്‍ സൃഷ്ടിച്ചിരിക്കുന്നത്. '' യുക്തിസഹമായ യാതൊരു വിശദീകരണവും അന്തർജ്ഞാനം അഥവാ ഇന്റ്യൂഷന്‍ നൽകാത്തതിനാൽ അത് , വിശ്വസിക്കാനും ആ ആന്തരിക നിർദ്ദേശമനുസരിച്ചു പ്രവർത്തിക്കാനും നാം വിസമ്മതിച്ചേക്കാം.

അന്തർജ്ഞാനം നമ്മോട് സംവദിക്കുന്നതെങ്ങനെ?

അന്തർജ്ഞാനം നമ്മെ മെല്ലെ എന്തിലേക്കെങ്കിലും അടുപ്പിക്കുമ്പോൾ ആനന്ദത്തിന്റെയും ആവേശത്തിന്റെയും തുടിപ്പ് നമ്മുടെ ഹൃദയത്തിലോ വയറിലോ ഒക്കെ അനുഭവപ്പെടാം. മറിച്ചു, എന്തെങ്കിലുമൊരു കാര്യം ചെയ്യുന്നതില്‍ നിന്ന് പിന്തിരിയാനാണ് അന്തർജ്ഞാനം നമ്മോട് പറയുന്നതെങ്കില്‍ നമ്മുടെ വയറിനുള്ളില്‍ ഒരു ആന്തല്‍ അനുഭവപ്പെടുകയും അസ്വസ്ഥത തോന്നുകയും ചെയ്യും.

സ്റ്റീവ്ജോബ്‌സ് സ്റ്റാന്‍ഫോർഡ് സർവകലാശാലയിൽ ചെയ്ത പ്ര സംഗത്തില്‍ ഇങ്ങനെ പറഞ്ഞു:
'' മുന്നോട്ട് നോക്കിയാല്‍ നിങ്ങള്‍ക്ക് ഡോട്ടുകളെ ബന്ധിപ്പിക്കാന്‍ കഴിയില്ല; പിന്തിരിഞ്ഞു നോക്കുമ്പോൾ മാത്രമേ നിങ്ങള്‍ക്ക് അവയെ ബന്ധിപ്പിക്കാന്‍ കഴിയൂ'' അന്തർജ്ഞാനത്തിന്റെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്. ഈ കാര്യം വ്യക്തമാക്കുന്നതിന് എന്റെ ജീവിതത്തില്‍ നിന്നുള്ള ഒരു ചെറിയ കഥ നിങ്ങളുമായി പങ്കിടാം.

ഹിമാലയത്തിന്റെ താഴ് വരയിലുള്ള ഋഷികേശ് എന്ന പട്ടണത്തെക്കുറിച്ച് അറിഞ്ഞതുമുതല്‍, ആ സ്ഥലം എന്നെ ആകര്‍ഷിച്ചു.
മെഡിറ്റേഷനും ആത്മീയതയുമൊക്കെ എന്നെ കൂടുതൽ ആകർഷിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. ഋഷികേശ് ആകട്ടെ, നൂറ്റാണ്ടുകളോളമായി യോഗികളുടെയും ആത്മീയാചാര്യന്‍ന്മാരുടെയും ഭവനമായിരുന്നു.

അതിലെല്ലാം ഉപരി , എന്റെ പ്രിയപ്പെട്ട ബാന്‍ഡുകളിലൊന്നായ ദി ബീറ്റില്‍സ്, അറുപതുകളുടെ അവസാനത്തില്‍അതീന്ദ്രിയ (Transcendental) ധ്യാനം പഠിക്കാനായി ഋഷികേശില്‍ താമസിക്കുകയും അവരുടെ 'വൈറ്റ് ആല്‍ബ'ത്തിലെ നിരവധി ഗാനങ്ങള്‍ അവിടെ വച്ച് എഴുതുകയും ചെയ്തിരുന്നു.ആ സ്ഥലത്തോട് എനിക്ക് ശക്തമായ ആകര്‍ഷണം തോന്നി, ഒരുപക്ഷേ എന്റെ സുഹൃത്തുക്കളോടൊപ്പം ഒരു ദിവസം അവിടെ പോകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.

കാലം അങ്ങനെ വേഗത്തില്‍ മുന്നോട്ടു പോയി. ഒന്നര വര്‍ഷത്തിനുശേഷം തികച്ചും വ്യത്യസ്തമായ രണ്ട് പുസ്തകങ്ങള്‍ (Apprenticed To a Himalayan Master & Eat, Pray, Love) ഞാന്‍ വായിച്ചു, അത് അവിടെ പോകാനുള്ള എന്റെ ആഗ്രഹം കൂടുതല്‍ ശക്തമാക്കി.
അതിലൊന്ന്, ഒരു യോഗി തന്റെ ഗുരുവിനൊപ്പം താമസിച്ച് പഠിക്കാനും യാത്രചെയ്യാനും ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് ഋഷികേശില്‍ ചെലവഴിച്ച നാളുകളെ കുറിച്ചുള്ള അസാധാരണമായ കഥയായിരുന്നു.

രണ്ടാമത്തേത്, ഇറ്റലി, ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ 4 മാസം വീതം ചെലവഴിച്ച രചയിതാവിന്റെ ഒരു വര്‍ഷത്തെ ഒറ്റയ്ക്കുള്ള യാത്രയുടെ കഥയായിരുന്നു. പെട്ടന്ന് എന്റെ മനസ്സിൽ ഒരു വ്യക്തത വന്നു. കാരണം ഞാന്‍ ഋഷികേശിലേക്ക് പോകാന്‍ ആഗ്രഹിച്ചത് എന്റേതായ ചില കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഒരു കൂട്ടം ആള്‍ക്കാര്‍ക്കൊപ്പം പോയാല്‍ എന്റെ താല്പര്യത്തിനൊത്ത സഞ്ചാരം നടത്താനാകില്ല. അതോടെ ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നുന്നതിനെ കുറിച്ച് ആലോചിക്കാനും സങ്കല്‍പ്പിക്കാനും തുടങ്ങി. എന്റെ അന്തർജ്ഞാനം ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യത്തെ ഓര്‍ത്ത് എന്നെ അത്യന്തം സന്തോഷിപ്പിച്ചപ്പോൾ, യുക്തിസഹവും വിവേകപൂര്‍ണവുമായ എന്റെ മനസിന്റെ സഞ്ചാരം വേറേ ദിശയിലായിരുന്നു. ഒരാളെ പോലും അറിയാത്ത ഒരു സ്ഥലത്തേക്ക് ഒറ്റയ്ക്ക് യാത്രചെയ്യുന്നത് എത്രത്തോളം കുഴപ്പം പിടിച്ചതാണെന്ന് അതെന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.

അനുഗ്രഹമെന്നു പറയട്ടെ, എന്റെ ഭയവും സംശയവും എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കാൻ ഞാൻ അനുവദിച്ചില്ല. എന്നെ അതിശയിപ്പിച്ചുകൊണ്ട്, എനിക്ക് സങ്കല്‍പ്പിക്കാവുന്നതിലും വളരെയധികം സന്തോഷവും സംതൃപ്തിയും നല്‍കുന്നതായി മാറി ആ യാത്ര. ആശയക്കുഴപ്പമുണ്ടാക്കുന്നതും അസുഖകരമായതുമായ ചില നിമിഷങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, എനിക്ക് ഇത്രയും ജീവസ്സുറ്റ ഒരാഴ്ച എന്റെ അന്ന് വരെയുള്ള ജീവിതത്തില്‍ നിന്ന് ഓര്‍മിച്ചെടുക്കാന്‍ വേറെ കഴിയുന്നില്ല.

ആ യാത്ര പോയില്ലായിരുന്നെങ്കിൽ, രണ്ടു വർഷങ്ങൾക്കുശേഷം ഞാന്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് മൂന്ന് മാസത്തെ ഒറ്റയ്ക്കുള്ള യാത്ര നടത്തുമായിരുന്നില്ല, അതും അഗാധമായ അനുഭവമായി മാറി, എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു.
തീര്‍ച്ചയായും, എനിക്ക് തികച്ചും അപരിചിതമായിരുന്ന സോളോ ട്രാവലിംഗിന്റെ അപരിചിതത്വത്തിലേക്കു എടുത്തു ചാടാൻ തീരുമാനിച്ച നിമിഷം എന്റെ യുക്തിസഹമായ മനസിന് ഡോട്ടുകള്‍ ബന്ധിപ്പിക്കാനും അത് പിന്നീട് എന്റെ ജീവിതത്തില്‍ ചെലുത്തുന്ന നല്ല സ്വാധീനം മനസ്സിലാക്കാനും അസാധ്യമായിരുന്നു.

ഇതൊരു തോന്നല്‍ മാത്രമാണോ?

ചിലപ്പോൾ ചില കാര്യങ്ങളെ കുറിച്ചുള്ള ഉത്കണ്ഠയും ഭയവും കലർന്ന ചിന്തകള്‍ നമ്മുടെ അന്തർജ്ഞാനമായി തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ നമ്മുടെ അന്തർജ്ഞാനവും ഭയവും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിയേണ്ടത് പ്രധാനമാണ്. തീരുമാനമെടുക്കുന്നതിനുമുമ്പ് നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും നമ്മുടെ വികാരങ്ങള്‍ നമ്മോട് ആശയവിനിമയം നടത്തുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ സഹായിക്കും.
ഇത് നിങ്ങളുടെ മനസ്സാണോ അതോ നിങ്ങളുടെ അന്തർജ്ഞാനമാണോ എന്ന് വേര്‍തിരിച്ചറിയേണ്ടി വരുമ്പോള്‍, നിരവധി തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയിട്ടുള്ള ഹോളിവുഡ് സംവിധായകനായ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ വാക്കുകള്‍ കേള്‍ക്കുക:
'നിങ്ങളുടെ അന്തർജ്ഞാനം നിങ്ങളുടെ മന:സാക്ഷിയില്‍ നിന്ന് വ്യത്യസ്തമാണെന്ന് വ്യക്തമായി അറിയണം... നിങ്ങളുടെ മന:സാക്ഷി' ഇതാണ് നിങ്ങള്‍ ചെയ്യേണ്ടത് 'എന്ന് ഒച്ചയെടുക്കുമ്പോള്‍ നിങ്ങളുടെ അന്തർജ്ഞാനം മന്ത്രിക്കുന്നു-' നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഇതാണ്'അന്തർജ്ഞാനം നൽകുന്ന സൂചനകൾ നിങ്ങള്‍ ശ്രദ്ധിക്കുകയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടോ, അതോ നിങ്ങള്‍ അവഗണിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുകയാണോ? നിങ്ങളുടെ ഭീതി അന്തർജ്ഞാനത്തിന്റെ വിവേകത്തില്‍ നിന്ന് നിങ്ങളെ അകറ്റുകയാണോ?
നിങ്ങളുടെ ജീവിതത്തിലേക്ക് ആഴത്തില്‍ ഒന്ന് നോക്കൂ -അന്തർജ്ഞാനം നിങ്ങളെ എന്തിലേക്കെങ്കിലും അടുപ്പിക്കുകയോ അകറ്റുകയോ ചെയ്യുന്ന സൂചനകൾ നൽകുന്നുണ്ടോ?

നമ്മുടെ ബുദ്ധിക്ക് ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കുറിച്ച് മാത്രമേ അറിയൂവെങ്കിലും, നമ്മുടെ അന്തർജ്ഞാനത്തിനു എങ്ങനെയോ ഭാവി കാണാനും എന്താണ് നമുക്ക് ശരിയായതെന്ന് അറിയാനുമുള്ള മാന്ത്രിക കഴിവുണ്ട് !

Read the English version of the article here

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonlineഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it