രാവിലെ ഉറക്കമുണരാനുളള മടിമാറ്റാം; ഉന്മേഷം വീണ്ടെടുക്കാം

രാവിലെ ഉന്മേഷത്തോടെ ഉണരാന്‍ പലരും ആഗ്രഹിക്കുന്നു. എങ്കിലും ചിലര്‍ക്ക് രാവിലെ ഉറക്കമുണരാന്‍ വലിയ മടിയായിരിക്കും. ഉണര്‍ന്നയുടനെ കാപ്പി കഴിക്കുന്നത് തന്നെ പലരും ഈ ഉറക്കച്ചടവൊന്ന് മാറ്റിയെടുക്കാനാകും. എന്നാല്‍ എഴുന്നേറ്റയുടനെ കാപ്പി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ലതാനും. അപ്പോള്‍ ഉറക്കമുണരാനും, ഉണര്‍ന്നുകഴിഞ്ഞാല്‍ ഉറക്കം തൂങ്ങാതിരിക്കാനും രാവിലെകളില്‍ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ച് ഒന്നറിഞ്ഞ് വയ്ക്കാം. ഇക്കാര്യങ്ങളെല്ലാം, ഉറക്കമുണരാന്‍ മടിയുള്ളവര്‍ക്ക് സ്വയം മാറ്റത്തിന് വേണ്ടി പരീക്ഷിക്കാവുന്ന ചില രസകരമായ കാര്യങ്ങള്‍ മാത്രമാണ്. എല്ലാവര്‍ക്കും ഒരുപോലെ ഫലപ്രദമായിരിക്കണമെന്നില്ലെന്ന് ആദ്യമേ സൂചിപ്പിക്കാം. എങ്കിലും ഒന്നു പരീക്ഷിച്ചു നോക്കാന്‍ തയ്യാറാകേണ്ടവര്‍ക്ക് ഇത് ചെയ്യാവുന്നതാണ്.

ഉണരാനൊരു ടെക്നിക്

ആദ്യം തന്നെ ഒറ്റയടിക്ക് ഉറക്കമുണരുന്ന പതിവ് വേണ്ടെന്ന് വയ്ക്കാം. പതിയെ ഘട്ടം ഘട്ടമായി ഉണരാം. ഇതിനായി ആദ്യ അലാം അടിക്കുമ്പോള്‍ തന്നെ എഴുന്നേറ്റ് ഫാനോ, എസിയോ ഓഫ് ചെയ്ത്, മുറിയിലെ ലൈറ്റ് ഓണ്‍ ചെയ്ത് വയ്ക്കാം. കൂട്ടത്തില്‍ കിടക്കയില്‍ നിന്ന് മാറിക്കിടക്കുകയുമാകാം. അല്‍പനേരം അങ്ങനെ കിടക്കുമ്പോഴേക്ക് രണ്ടാമത്തെ അലാം അടിക്കട്ടെ. ഇനി അടുത്ത ഘട്ടം.

മുടിക്ക് പിടിച്ചോളൂ

രണ്ടാമത്തെ അലാം അടിക്കുന്നതോടെ എഴുന്നേറ്റിരിക്കാന്‍ ശ്രമിക്കണം. ഇരുന്ന ശേഷം തലമുടിയില്‍ അല്‍പം ബലം പ്രയോഗിച്ച് ചെറുതായി വലിക്കുക. ഇത് തലയിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കും. ആകെയൊരു ഉണര്‍വ്വ് തോന്നാന്‍ ഇത് സഹായിക്കും.

ഉന്മേഷം കൂട്ടാം

മുറിയിലെ കസേരയിലേക്കോ സോഫയിലേക്കോ മാറിയിരിക്കണം. തണുപ്പുള്ള ഒരു ഗ്ലാസ് വെള്ളം കൂടി കഴിക്കാം. ഇതും ഉറക്കച്ചടവ് മാറാന്‍ സഹായിച്ചേക്കും. ഈ ഘട്ടത്തില്‍ തന്നെ പുറമെയുള്ള വെളിച്ചം കാണാനോ, അത് കൊള്ളാനോ ശ്രമിക്കാം. ഇതിനായി ബാല്‍ക്കണിയിലേക്കോ സിറ്റൗട്ടിലേക്കോ സൗകര്യാനുസരണം മാറിയിരിക്കാം. 'എനര്‍ജറ്റിക്' ആയി ഒരു പ്രഭാതത്തെ വരവേല്‍ക്കാന്‍ ഇത്രയെല്ലാം ചെയ്തുനോക്കാം. പക്ഷേ, ഒരുകാര്യം ഇതിന് മുമ്പ് തീര്‍ച്ചപ്പെടുത്തണം. രാത്രിയില്‍ കൃത്യസമയത്ത് തന്നെ കിടന്നിരിക്കണം. കിടക്കും മുമ്പ് മദ്യമോ മറ്റ് ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുകയും അരുത്. മൊബീല്‍ ഉപയോഗവും കുറയ്ക്കണം.

ഇനി ഉന്മേഷം കൂട്ടി ഒരു സ്ട്രോങ് വേക്ക് അപ്പ് ആകൂ….

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it