വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ പണം: ഓണ്‍ലൈന്‍ തട്ടിപ്പിന് പുതുരൂപം!

വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ പണം നേടാം എന്ന മോഹന വാഗ്ദാനവുമായി ഒരു സന്ദേശം നിങ്ങളെയും തേടി വന്നോ? ആ വലയില്‍ വീണാല്‍ നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങള്‍ ശേഖരിച്ച് ബാങ്കിംഗ് തട്ടിപ്പിന് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

എസ് ശ്രീജിത് ഐ പി എസിന്റെ ഫേസ്ബുക്ക് പേജില്‍ ഈ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാന്‍ അവസരം എന്ന രീതിയില്‍ വാട്‌സാപ്പിലൂടെ ധാരാളം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നല്‍കിയിരിക്കുന്നത്.

പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍, ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബാങ്കിംഗ് വിവരങ്ങള്‍ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it