യെസ് ബാങ്കിന്റെ ഭാവി ഇനി റവ്‌നീത് ഗില്ലില്‍

യെസ് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായി റവ്‌നീത് ഗില്‍ ചുമതലയേറ്റു. പുതിയ നിയമനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു.

ഡ്യൂഷെ ബാങ്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ തലവനും ബാങ്കിംഗ് മേഖലയില്‍ നിരവധി വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമുള്ള ഗില്ലിന്റെ സാന്നിധ്യം യെസ് ബാങ്കിന് കരുത്താകും. കോര്‍പ്പറേറ്റ് ബാങ്കിംഗ്, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ്, വെല്‍ത്ത് മാനേജ്‌മെന്റ് മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗില്‍ 1991ലാണ് ഡ്യൂഷെ ബാങ്കില്‍ ചേരുന്നത്.

കൂടാതെ യെസ് ബാങ്ക് ഇന്ന് മൂന്നാം പാദഫലം പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ അറ്റലാഭത്തില്‍ ഏഴ് ശതമാനം താഴ്ചയുണ്ടായി.

കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തെ അറ്റലാഭമായ 1077 കോടി രൂപയില്‍ ഇന്ന് ഈ വര്‍ഷം 1002 കോടി രൂപയായി. എന്നാല്‍ വരുമാന വളര്‍ച്ച, ലാഭക്ഷമത, മൂലധന വര്‍ധന എന്നിവയില്‍ മികച്ച ബാങ്ക് മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചതെന്ന് ബാങ്കിന്റെ നിലവിലെ തലവനായ റാണ കപൂര്‍ പറഞ്ഞു.

പുതിയ നീക്കങ്ങളുടെ ഭാഗമായി യെസ് ബാങ്കിന്റെ ഓഹരി വില 11 ശതമാം വര്‍ധിച്ച് 220 രൂപയിലെത്തി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it