നിഫ്റ്റി മുന്നേറ്റം തുടരാന്‍ സാധ്യത; 22,625 നിലവാരത്തില്‍ ഇന്‍ട്രാഡേ പിന്തുണ

നിഫ്റ്റി 43.35 പോയിന്റ് (0.19 ശതമാനം) ഉയര്‍ന്ന് 22,648.2ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലായ 22,625ന് മുകളില്‍ നിലനിന്നാല്‍ പോസിറ്റീവ് ചായ്വ് തുടരും.

നിഫ്റ്റി അല്‍പം താഴ്ന്ന് 22,567.80ല്‍ വ്യാപാരം ആരംഭിച്ചു. സൂചിക ക്രമേണ ഉയര്‍ന്ന് 22,750.10 എന്ന ഇന്‍ട്രാഡേ ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. 22,648.20ല്‍ ക്ലോസ് ചെയ്തു. വാഹനം, ലോഹം, ഫാര്‍മ, എഫ്.എം.സി.ജി എന്നിവയ്ക്കാണ് ഉയര്‍ന്ന നേട്ടം. മാധ്യമങ്ങള്‍, ബാങ്ക്, റിയല്‍റ്റി എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 1,178 ഓഹരികള്‍ ഉയര്‍ന്നു. 1,272 എണ്ണം ഇടിഞ്ഞു, 152 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റി 50യില്‍ ബി.പി.സി.എല്‍, പവര്‍ ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ എന്നിവയാണു കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. കൂടുതല്‍ നഷ്ടം നേരിട്ടത് കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റാ കണ്‍സ്യൂമര്‍, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക് എന്നിവയ്ക്കാണ്.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. മുന്നേറ്റം തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 22,625 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം. ഇന്‍ട്രാഡേ പ്രതിരോധം 22,700 ലെവലിലാണ്.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,625 -22,550 -22,450
പ്രതിരോധം 22,700 -22,775 -22,850
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,250 -22,700
പ്രതിരോധം 22,775 -23,250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 165.70 പോയിന്റ് നഷ്ടത്തില്‍ 49,231.05ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. എങ്കിലും സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ അല്പം നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 49,500 ലെവലില്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഈ നിലയ്ക്ക് മുകളില്‍ സൂചിക ക്ലോസ് ചെയ്താല്‍ ബുള്ളിഷ് ട്രെന്‍ഡ് പുനരാരംഭിക്കാം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 49,100 -48,775 -48,400
പ്രതിരോധ നിലകള്‍
48,400 -49,670 -50,000
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 48,500 -47,000
പ്രതിരോധം 49,500 -50,500.


Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it