
കോളെജില്‍ പഠിക്കുന്ന സമയത്ത് ഹോസ്റ്റല്‍ മുറിയില്‍ ഇരുന്ന് ചെയ്യാവുന്ന ബിസിനസിനെ കുറിച്ച് ആലോചിച്ചപ്പോഴാണ് വാട്‌സ് ആപ്പ് വഴിയുള്ള സാധ്യതകള്‍ കണ്ടറിഞ്ഞത്.
സബ്‌സ്‌ക്രൈബേഴ്‌സിനെ കണ്ടെത്തുക എന്നതായിരുന്നു തുടക്കത്തിലെ വലിയ വെല്ലുവിളി. 300 പേരെ കണ്ടെത്തി തുടക്കമിട്ടു. ഇന്ന് പത്തുലക്ഷത്തിലേറെയാണ് സബ്‌സ്‌ക്രൈബേഴ്‌സ്.
ഉപഭോക്താക്കള്‍ നല്‍കിയ പിന്തുണയാണ് സംരംഭത്തിന് പ്രചോദനമായി മുന്നോട്ട് നയിക്കുന്നത്. അവര്‍ക്ക് മികച്ച നേട്ടം നല്‍കി കൂടെ വളരുകയെന്നതാണ് ലക്ഷ്യം.
സംരംഭം കാലികമാകണം. ഇന്ന് ഏറെ പ്രസക്തിയുള്ള വാട്‌സ് ആപ്പിലൂടെ മാര്‍ക്കറ്റിംഗ് നടത്താമെന്ന ചിന്തയാണ് എന്നെ വിജയിപ്പിച്ചത്. മാര്‍ക്കറ്റിംഗിലെ ചെറിയ മേഖലയായ വാട്‌സ് ആപ്പിലൂടെ പോലും ഒരു സംരംഭം വിജയിപ്പിക്കാനാകും എന്ന് എനിക്ക് മനസിലായി.
രാവിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ആറു മണിയോടെ ജോലി ആരംഭിക്കും. ഇടയ്ക്ക് വിശ്രമം. വീണ്ടും ആളുകള്‍ സജീവമാകുന്ന വൈകുന്നേരം നാലിന് ജോലി ആരംഭിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine