കോളജ് ക്ലബ്ബിലെ വിജയത്തിൽ നിന്ന് പടുത്തുയർത്തിയ സംരംഭം
അമല്‍ രാജ് (29)
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, സെമിലോണ്‍ ടെക്‌നോളജീസ്
പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം
ഇലക്രോണിക്‌സ് എന്‍ജിനീയറിംഗ് പഠനകാലത്ത് കോളേജിലെ ടെക്‌നിക്കല്‍ ക്ലബ്ബിലെ പ്രവര്‍ത്തനങ്ങളില്‍ വിജയം നേടിയതിനെ തുടര്‍ന്നാണ് അമല്‍ രാജും സുഹൃത്തുക്കളായ സുര്‍ജിത്, അരുണ്‍ രാജ്, ഷഹാബ് ഇക്ബാല്‍, ജിനോ മനോഹര്‍ എന്നിവരും ചേര്‍ന്ന് 2010ല്‍ സെമിലോണ്‍ ടെക്‌നോളജീസിന് തുടക്കമിട്ടത്.
വിവിധതരം എല്‍.ഇ.ഡി ലൈറ്റുകളും ട്യൂബുകളുമാണ് കമ്പനിയുടെ പ്രധാന ഉല്‍പ്പന്നം. 2013ല്‍ ലൈറ്റിംഗ് കണ്‍സള്‍ട്ടന്‍സിയിലേക്കും ഇവര്‍ ചുവടുവച്ചു.
വൈദ്യുതി ബില്‍ കുറയ്ക്കാം
ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന ഗുണനിലവാരത്തിന് പുറമേ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരണമായുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നുവെന്നതാണ് സെമിലോണിന്റെ പ്രത്യേകത.
വിപണിയില്‍ വില അടിസ്ഥാനമാക്കിയുള്ള യുദ്ധം നടക്കുന്നുവെന്നതാണ് സെമിലോണ്‍ നേരിടുന്ന വെല്ലുവിളി. മനുഷ്യവിഭവശേഷിയുടെ കുറവാണ് മറ്റൊരു പ്രശ്‌നം. വി.സി ഫണ്ടിംഗിന് പുറമേ നിരവധി അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള സെമിലോണ്‍ 2016ല്‍ റീറ്റെയ്‌ലിംഗിലേക്ക് കടന്നു.
കേരളത്തിലും തമിഴ്‌നാട്ടിലും 250ഓളം ഷോപ്പുകളില്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. മികച്ച നിക്ഷേപകരെ കണ്ടെത്തുക, ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുക, അടുത്ത വര്‍ഷത്തോടെ കേരളത്തിലെ ആയിരം ഷോപ്പുകളില്‍ സാന്നിദ്ധ്യമുറപ്പാക്കുക എന്നിവയാണ് ഭാവി പദ്ധതികള്‍.
Read DhanamOnline in English
Subscribe to Dhanam Magazine