ഉപഭോക്താക്കളുടെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കണം
എല്‍ദോ ജോണ്‍ കാട്ടൂര്‍ (28), സ്ഥാപകന്‍, സിഇഒ, ജിയോലൈവ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് റിയല്‍റ്റി, മൂവാറ്റുപുഴ
വളരെ ചെറുപ്പത്തിലേ അമ്മാവന്റെ കമ്പനിയില്‍ സൈറ്റ് എന്‍ജിനീയര്‍ ആയി ജോലി നോക്കിയിരുന്ന സമയത്താണ് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം എന്ന ആഗ്രഹം ഉണ്ടായത്. ജോലി ചെയ്തിരുന്ന കാലമത്രയും ഒരു സംരംഭം എങ്ങനെ കെട്ടിപ്പടുക്കണം എന്നത് സൂക്ഷ്മമായി പഠിച്ചു കൊണ്ടിരിന്നു. അങ്ങനെ 2015 ല്‍ ജിയോലൈവ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് റിയല്‍റ്റി എന്ന കമ്പനിയ്ക്ക് തുടക്കമിട്ടു.
വിട്ടുവീഴ്ച ഇല്ല
താല്‍ക്കാലികമായ വളര്‍ച്ചയ്ക്കോ ലാഭത്തിനോ വേണ്ടി കമ്പനിയുടെ അടിസ്ഥാന മൂല്യങ്ങളിലും നയങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ല. വിശ്വസ്തത,ഗുണമേന്മ എന്നീവയെ മുറുകെപ്പിടിക്കുന്നതാണ് കമ്പനിയുടെ നയം.
വെല്ലുവിളികള്‍
പെട്ടെന്നുള്ള വിപണിയിലുള്ള ചലനങ്ങള്‍ നേരിടാനായി കൂടുതല്‍ ഫലപ്രദമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. മറ്റ് മേഖലകളെ അപേക്ഷിച്ച് ആര്‍ & ഡി ആക്ടിവിറ്റികള്‍ വളരെ കുറച്ചേ നടക്കുന്നുള്ളൂ. തൊഴിലാളികളുടെ അഭാവം ഇടയ്ക്കെങ്കിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ലക്ഷ്യത്തെ പിന്തുടരുക
ചിട്ടയായ ഒരു പദ്ധതിയുമായി ലക്ഷ്യത്തെ പിന്തുടരണം.