

ചെറുപ്പത്തില്‍ പിതാവിനെ ബിസിനസില്‍ സഹായിക്കുമ്പോള്‍ മുതല്‍ സ്വന്തമായൊരു ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയ എനിക്ക് ചെയ്യാവുന്നൊരു സഹായം എന്ന രീതിയിലാണ് വീടിനടുത്തുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റിനു വേണ്ടി വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തു നല്‍കിയത്.
അങ്ങനെയാണ് വെബ് സൈറ്റ് ഡിസൈനിംഗ് കരിയറാക്കാം എന്ന ചിന്ത വന്നത്. എന്റെ സീനിയറായിരുന്ന അര്‍ച്ചനയുടെ സപ്പോര്‍ട്ടും കൂടി ആയതോടെ കോം ഡ്യൂഡ്സ് പ്രാവര്‍ത്തികമായി.
സന്തോഷം ക്ലയ്ന്റിന്റെ സംതൃപ്തി. ടീമിനൊപ്പം നില്‍ക്കാനാണ് എനിക്കിഷ്ടം. ജൂനിയര്‍ സീനിയര്‍ വ്യത്യാസം ഓഫീസിലില്ല. ക്ലയ്ന്റിനെ പൂര്‍ണ സംതൃപ്തരാക്കുന്നതിലാണ്ഞ ങ്ങളുടെ ശ്രദ്ധ.
കസ്റ്റ്‌മേഴ്‌സിന്റെ മുഖത്തെ സന്തോഷവും അവരുടെ നല്ല വാക്കുകളുമാണ് എപ്പോഴും ബിസിനസില്‍ സന്തോഷം പകരുന്നൊരു കാര്യം. അതേപോലെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുമ്പോഴുള്ള അവരുടെ പ്രതികരണം കാണുമ്പോഴും സങ്കീര്‍ണമായ ജോലികള്‍ പൂര്‍ത്തിയാക്കുമ്പോഴുമൊക്ക ആ സന്തോഷം അനുഭവിക്കാറുണ്ട്.
പണത്തേക്കാള്‍ ബിസിനസിനെ കുറിച്ചുള്ള വിഷനും അതിനോടുള്ള പാഷനുമാണ് സംരംഭകര്‍ക്കു വേണ്ടത്. അതേപോലെ എപ്പോഴും ശുഭാപ്തി വിശ്വാസം കാത്തു സൂക്ഷിക്കണം.
Read DhanamOnline in English
Subscribe to Dhanam Magazine