കുടുംബ ബിസിനസിലേക്ക് കടന്നപ്പോൾ ഞാൻ പഠിച്ച പ്രധാന കാര്യം

സച്ചിന്‍ ജോസ് (24)

കെ എം ഓയ്ല്‍ ഇന്‍ഡസ്ട്രീസ്, കണ്ണൂര്‍

ബിരുദ പഠനത്തിനു ശേഷം 2016 ല്‍ കുടുംബ ബിസിനസിനൊപ്പം ചേരുകയായിരുന്നു. ആദ്യത്തെ മൂന്നു നാലു വര്‍ഷം ബിസിനസില്‍ എന്തൊക്കെ പുതിയ കാര്യങ്ങള്‍ കൊണ്ടുവരാനാകുന്നതിനെ കുറിച്ച് ഗവേഷണമായിരുന്നു.

വ്യത്യസ്തരാക്കുന്ന ഘടകം

ബിസിനസിലെ ധാര്‍മികത ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഏതു ചെറിയ കാര്യമായാല്‍ പോലും നല്‍കിയ വാഗ്ദാനം മാറ്റാറില്ല. ഉപഭോക്താക്കളുമായി നല്ല ബന്ധമാണ് ഞങ്ങള്‍ക്കുള്ളത്. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ എന്തു വിലകൊടുത്തും പരിപാലിക്കുന്നു. അതില്‍ നിക്ഷേപം നടത്തുന്നു. എല്ലാം സിസ്റ്റമാറ്റിക്കായാണ് നടക്കുന്നത്.

വെല്ലുവിളി

മായം കലര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വന്നത് കെഎം ഓയ്‌ലിനെ പോലെ ഗുണമേന്മയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന കമ്പനികളെ പ്രതികൂലമായി ബാധിച്ചു. കേരളത്തിന് പുറത്ത് ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുള്ള മത്സരമാണ് വെല്ലുവിളി. രണ്ടു സഹോദരങ്ങളും പിതാവും മാര്‍ഗനിര്‍ദേശങ്ങളുമായി എനിക്ക് മുന്നിലുണ്ട്.

ഓരോ മേഖലയിലും ഓരോരുത്തര്‍ ശ്രദ്ധിക്കുന്നതിനാല്‍ വളര്‍ച്ച എളുപ്പമായി. പിതാവിന് മികച്ച സംരംഭകനുള്ള അവാര്‍ഡ് കൂടി ലഭിച്ചത് സന്തോഷം വര്‍ധിപ്പിക്കുന്നു. കേരളത്തിനു പുറത്തുള്ള വിപണിയില്‍ കെഎംഎല്‍ എന്ന ബ്രാന്‍ഡിനും തുടക്കമിടാന്‍ കഴിഞ്ഞു.

സ്ഥാപനത്തിലെ ജീവനക്കാരുമായി ഊഷ്മളമായ ബന്ധമുണ്ടെങ്കില്‍ മാത്രമേ സംരംഭങ്ങള്‍ക്ക് മുന്നേറാനാകുകയുള്ളൂ. പുതുതായി കുടുംബ ബിസിനസിലക്ക് കടന്നു വരുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യവും ഇതു തന്നെയാണ്. ഓരോ പദ്ധതികളും വിജയിക്കുമ്പോള്‍ അടുത്തതിനുള്ള പ്രചോദനമാകുന്നു. പത്തു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എല്ലായിടത്തും പ്രോഡക്ട് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

Related Articles
Next Story
Videos
Share it