സ്മാര്‍ട്ട് വര്‍ക്ക് വിജയത്തിനാധാരം
ഷഹദ് മൊയ്തീന്‍ (27)
എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍, കെന്‍സ ഗ്രൂപ്പ് ഓഫ് കമ്പനീസ്, കോഴിക്കോട്
ദുബായില്‍ ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷം അവിടെ തന്നെ സ്റ്റീല്‍ ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കായി സംരംഭം തുടങ്ങി.
കേരളത്തിലെയും ദുബായിലെയും കമ്പനികളായിരുന്നു ഉപഭോക്താക്കള്‍. 2012 ലാണ് കേരളത്തിലേക്ക് തിരിച്ചു വന്ന് പിതാവ് മൊയ്തീന്‍ കോയ നേതൃത്വം നല്‍കുന്ന ബിസിനസില്‍ സജീവമായത്. 25 വര്‍ഷ മായി ബ്രാന്‍ഡിംഗില്‍ ശ്രദ്ധിക്കാതിരുന്ന കമ്പനിയെ കെന്‍സ എന്ന ബ്രാന്‍ഡായി രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കാനായി.
ജീവനക്കാരോടുള്ള ബന്ധം: കെന്‍സയുടെ ഭാവി പദ്ധതികള്‍ നിശ്ചയിക്കുന്നതില്‍ ജീവനക്കാരുടെ അഭിപ്രായവും ആരായാറുണ്ട്. മാത്രമല്ല ഇന്നവേറ്റീവ് ആശയങ്ങളും പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിലുമെല്ലാം കെന്‍സ വേറിട്ട സമീപനം സ്വീകരിക്കുന്നുണ്ട്. പിതാവ് മൊയ്തീന്‍ കോയയാണ് വഴികാട്ടിയായി മുന്നിലുള്ളത്.
പാര്‍ട്ണര്‍ മുജീബ് റഹ്മാനും മികച്ച പിന്തുണയാണ് നല്‍കുന്നത്. ബിസിനസില്‍ സത്യസന്ധതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇവര്‍ പഠിപ്പിച്ചു. ഹാര്‍ഡ് വര്‍ക്ക് വേണമെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ബിസിനസില്‍ വേണ്ടത് സ്മാര്‍ട്ട് വര്‍ക്ക് ആണ്.
കഴിഞ്ഞ വര്‍ഷം ലഘു ഉദ്യോഗ് ഭാരതിയുടെ യുവ സംരംഭകനുള്ള അവാര്‍ഡ് നേടാനാ
യത് വലിയ അംഗീകാരമായി കരുതുന്നു.