നൂറു ശതമാനം നല്‍കൂ, ഇരട്ടി നേടാം: കാസർകോടുനിന്നും ഒരു യുവ സംരംഭകൻ
തസ്ലീം അരീഫ് പി എസ് (30)
പാര്‍ട്ണര്‍, ഐവ സില്‍ക്‌സ്, കാസര്‍കോട്
മുംബൈ കാണണമെന്നത് എന്റെ എക്കാലത്തെയും സ്വപ്‌നമായിരുന്നു. പിതാവ് പിഎം സുലൈമാന് മുംബൈയിലും ബിസിനസ് ഉണ്ടായിരുന്നു. 2005 ല്‍ മുംബൈയിലേക്ക് പോകുകയും ബിസിനസില്‍ സജീവമാകുകയുമായിരുന്നു.
കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും മംഗലാപുരത്തുമുള്ള അഞ്ച് ഷോറൂമുകളിലൂടെ കാലത്തിനനുസരിച്ച വസ്ത്രങ്ങളുടെ വിപുലമായ ശേഖരം ഉപഭോക്താക്കള്‍ക്ക് നല്‍കാനാവുന്നുണ്ട്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും തുണിത്തരങ്ങള്‍ എത്തിക്കുകയും അത് ന്യായമായ വിലയില്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
കോഴിക്കോട്ട് വസ്ത്ര മൊത്തവ്യാപാരവും ഗ്രൂപ്പ് നടത്തുന്നു. ട്രെന്‍ഡിനനുസരിച്ച് വിപണിയില്‍ സ്ഥിരതയോടെ പിടിച്ചു നില്‍ക്കുക എന്നത് വലിയ വെല്ലുവിളിയാണ്.
നിങ്ങള്‍ ബിസിനസിന് 50 ശതമാനം നല്‍കുമ്പോള്‍ അത് 20 ശതമാനം തിരികെ തരും. എന്നാല്‍ പൂര്‍ണമായും ബിസിനസിനായി പ്രവര്‍ത്തിക്കുമ്പോള്‍ 200 ശതമാനം നേട്ടം തരുമെന്നാണ് ഞാന്‍ പഠിച്ച പാഠം.
ഉപഭോക്താക്കളാണ് എന്നും പ്രചോദനമായിട്ടുള്ളത്. അവരുടെ സംതൃപ്തിയാണ് വീണ്ടും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കുന്നത്.
എന്റെ എല്ലാ ദിവസവും ഒരു പോലെയല്ല. അതുകൊണ്ടു തന്നെ സ്ഥിരമായ ശീലങ്ങളൊന്നുമില്ല. ചിലപ്പോള്‍ യാത്രയില്‍, മറ്റു ചിലപ്പോള്‍ ഓഫീസിലെ കംപ്യൂട്ടറിന് മുന്നില്‍. ബിസിനസില്‍ മുന്നേറണമെന്ന ചിന്തയല്ലാതെ സ്ഥിരമായി ഒന്നും എന്നിലില്ല. യാത്രകള്‍ ഏറെ ആകര്‍ഷിക്കുന്നു. സമാധാനപരമായി ലോകസഞ്ചാരം നടത്തുകയെന്നതാണ് ആഗ്രഹം.