'ഇന്റഗ്രേറ്റഡ് ബ്രാന്‍ഡിംഗ് സൊലൂഷന്‍' എന്ന നിലയില്‍ വളരണം

'ഇന്റഗ്രേറ്റഡ് ബ്രാന്‍ഡിംഗ് സൊലൂഷന്‍' എന്ന നിലയില്‍ വളരണം
Published on

ടി.പി ഷൗക്കത്തലി,(28)

ഫൗണ്ടര്‍ & മാനേജിംഗ് ഡയറക്റ്റര്‍ എക്‌സ്‌പോസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, മലപ്പുറം

തമിഴ്‌നാട്ടില്‍ നിന്നുള്ള എംബിഎ പഠനവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും മുന്‍നിര്‍ത്തി 23 ാം വയസ്സില്‍ സ്വന്തം നാട്ടില്‍ എക്‌സ്‌പോസ് ഇന്‍ഫടെക് എന്ന ആദ്യ കമ്പനിക്ക് തുടക്കം കുറിച്ചു. പിന്നീട് അനുഭവങ്ങളിലൂടെ സംരംഭകരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അതിനുള്ള പരിഹാരം കാണുന്നതിന് കൂടുതല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ഓഫ് കമ്പനീസ് ആരംഭിച്ചു.

നല്ല വാക്കുകള്‍ പ്രചോദനം

നിരവധി പ്രോഗ്രാമുകളിലൂടെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എക്‌സ്‌പോസിന് കഴിഞ്ഞു. ഇ കൊമേഴ്‌സ് സര്‍വീസ് പ്രൊവൈഡര്‍, സ്ട്രാറ്റജി ആന്‍ഡ് കണ്‍സള്‍ട്ടിംഗ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, ബിസിനസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമുള്ള പരിശീലന പരിപാടികള്‍ എന്നിവ ഇതില്‍പെടുന്നു. ബിസ് ക്ലബ് എന്ന കൂട്ടായ്മയിലൂടെ ബിസിനസ് വളര്‍ച്ചയ്ക്ക് ശ്രമിക്കുന്നു. അതിന് ലഭിക്കുന്ന നല്ല വാക്കുകളാണ് സംരംഭത്തിന് പ്രചോദനമായിട്ടുള്ളത്.

സേവനത്തിലെ സമഗ്രത ലക്ഷ്യം

ഇന്റഗ്രേറ്റഡ് ബ്രാന്‍ഡിംഗ് സൊലൂഷന്‍ എന്ന നിലയില്‍ വളരാനും ബിസിനസുകാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ വിപുലമാക്കി അവരുടെ വിറ്റുവരവ് വര്‍ധിപ്പിച്ച് സമൃദ്ധിയിലേക്ക് നയിക്കുകയുമാണ് ലക്ഷ്യം. മികച്ച തൊഴിലുടമയാകുക എന്നതും എക്‌സ്‌പോസ് ലക്ഷ്യമിടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com