ബി.എം.ഡബ്ല്യു എക്സ് 6 ഇന്ത്യയില്‍; വില 95 ലക്ഷം
ജര്‍മന്‍ ആഡംബരവാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. പുതിയ എക്സ് 6 ന്റെ ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി. ടെസ്റ്റ് ഡ്രൈവിംഗിനു ശേഷം
അഴകിന്റെയും കരുത്തിന്റെയും മറുവാക്കെന്ന് വാഹന വിദഗ്ധര്‍ നിരീക്ഷിച്ച എക്സ് ലൈന്‍, എം സ്പോര്‍ട്ട് വേരിയന്റുകളാണ് എക്സ് 6ന്റെ ഈ മൂന്നാം തലമുറ ജര്‍മ്മന്‍ കൂപ്പേയ്ക്കുള്ളത്.രണ്ടിനും പെട്രാള്‍ എഞ്ചിനുകളാണ്.ഇരു വേരിയന്റുകള്‍ക്കും ഏകദേശ വില 95 ലക്ഷം രൂപ.
ഉപഭോക്താക്കള്‍ക്ക് സ്വന്തം താത്പര്യങ്ങള്‍ അനുസരിച്ച് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കാവുന്ന കസ്റ്റമൈസ് ഓപ്ഷന്‍ എക്സ് 6നുണ്ട്. ഓപ്ഷനുകള്‍ ബി.എം.ഡബ്‌ള്യു ലേസര്‍ ലൈറ്റ്, ബി.എം.ഡബ്‌ള്യു ഹെഡ്-അപ്പ് ഡിസ്പ്‌ളേ, കംഫര്‍ട്ട് ആക്സസ്, പനോരമ ഗ്‌ളാസ് റൂഫ് സ്‌കൈ ലോഞ്ച്, ക്രാഫ്റ്റഡ് ക്‌ളാരിറ്റി ഗ്‌ളാസ് ആപ്‌ളിക്കേഷന്‍, ആംബിയന്റ് എയര്‍ പാക്കേജ് തുടങ്ങിയവ. അഡിഷണലായി 21-ഇഞ്ച് ലൈറ്റ് അലോയ് വീലുകള്‍, ട്രിം ഓപ്ഷനുകളുമുണ്ട്.
സ്പോര്‍ട്ടീ യാത്രകള്‍ക്ക് തികച്ചും അനുയോജ്യമാണ് ഊര്‍ജ്ജസ്വലമായ രൂപകല്പനയുള്ള എംസ്പോര്‍ട്ട്. 8-സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ 3-ലിറ്റര്‍ ഇന്‍ലൈന്‍ 6-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. 340 എച്ച്.പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് 1,500-5,000 ആര്‍.പി.എമ്മില്‍ 450 എന്‍.എം.പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ 5.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗം. സ്റ്റിയറിംഗ് വീല്‍ പാഡില്‍ ഷിഫ്റ്റര്‍, ബ്രേക്കിംഗ് ഫംഗ്ഷനോട് കൂടിയ ക്രൂസ് കണ്‍ട്രോള്‍ എന്നിവ മികച്ച ഡ്രൈവിംഗ് ആസ്വാദനം നല്‍കും. ബി.എം.ഡബ്‌ള്യുവിന്റെ പുതിയ ഓള്‍-വീല്‍ ഡ്രൈവ് സംവിധാനമായ ബി.എം.ഡബ്‌ള്യു എക്സ്-ഡ്രൈവ് 4-വീല്‍ ഡ്രൈവ് ഏത് നിരത്തിലും ഡ്രൈവിംഗ് സുഖകരമാക്കുമെന്ന് കമ്പനി പറയുന്നു.
പുതിയ ബി.എം.ഡബ്‌ള്യു ഐ-ഡ്രൈവ് സംവിധാനത്തോട് കൂടിയ 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 2.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്‌ളസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ഫുള്‍-ലെതര്‍ സീറ്റുകള്‍,ആംബിയന്റ് ലൈറ്റിംഗ്,ടയര്‍ പ്രഷര്‍ മോണിറ്റിംഗ് സംവിധാനം,8 എയര്‍ബാഗുകള്‍, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline