രണ്ടാം തലമുറ റേഞ്ച് റോവര്‍ ഇവോക്ക് ഇന്ത്യയിലെത്തി
രണ്ടാം തലമുറ റേഞ്ച് റോവര്‍ ഇവോക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഏറ്റവും ചെറിയ റേഞ്ച് റോവറുകള്‍ രണ്ട് വേരിയന്റുകളായാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ എത്തിക്കുന്നത്. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് 54.94 ലക്ഷം രൂപ മുതല്‍ ആണ് വില .
മുന്‍
ജെന്‍ ഇവോക്ക് പെട്രോള്‍ പതിപ്പുകള്‍ക്ക് 52.06-61.94 ലക്ഷം രൂപയും
ഡീസല്‍ മോഡലുകള്‍ക്ക് 52.06-62.96 ലക്ഷം രൂപയുമായിരുന്നു വില. 59.85 ലക്ഷം
രൂപ വിലയുള്ള ഇവോക്ക് ആര്‍-ഡൈനാമിക് എസ്ഇയുടെ പുതിയ റേഞ്ച്-ടോപ്പിംഗ്
വേരിയന്റിന് മുമ്പ് ലഭ്യമായ ടോപ്പ്-സ്‌പെക്ക് എച്ച്എസ്ഇ ഡൈനാമിക്
വേരിയന്റിനേക്കാള്‍ 3 ലക്ഷം രൂപ കുറവാണ്.
ഡീസല്‍
മോഡലുകള്‍ക്കുള്ള ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമ്പോള്‍ പെട്രോള്‍
മോഡലുകള്‍ക്കുള്ള ഡെലിവറികള്‍ അല്‍പ്പം വൈകുമെന്നു കമ്പനി അറിയിച്ചു.
റേഞ്ച് റോവര്‍ വേലാറില്‍ ആദ്യമായി അവതരിപ്പിച്ച പുതിയ ഡിസൈന്‍ രീതിയില്‍
നിന്നുള്ള ഘടകങ്ങള്‍ കൊണ്ടാണ് പുതിയ റേഞ്ച് റോവര്‍ ഇവോക് രൂപകല്‍പ്പന
ചെയ്തിട്ടുള്ളത്. സവിശേഷായ രൂപത്തിന്റെ കൂടുതല്‍ പരിഷ്‌ക്കരിച്ച മോഡലാണ്
ഒതുക്കമുള്ള എസ് യുവി. വ്യത്യസ്തമായ ഫാസ്റ്റ് റൂഫ് ലൈന്‍ മിനുസമുള്ള
കാഴ്ചയ്ക്ക് മാറ്റുകൂട്ടുകയും ചെയ്യുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline