ഇവി ചാര്‍ജിംഗ് രംഗത്തേക്ക് അദാനി ടോട്ടല്‍ ഗ്യാസും, 1500 ചാര്‍ജിംഗ് സ്‌റ്റേഷനുകളൊരുക്കും

ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവെച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യയിലെ മുന്‍നിര സിറ്റി ഗ്യാസ് വിതരണ കമ്പനിയായ അദാനി ടോട്ടല്‍ ഗ്യാസ് അഹമ്മദാബാദില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ (ഇവിസിഎസ്) ആരംഭിച്ച് ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് പ്രവേശിച്ചു. അഹമ്മദാബാദിലെ മണിനഗറിലെ അദാനി ടോട്ടല്‍ ഗ്യാസിന്റെ സിഎന്‍ജി സ്റ്റേഷനിലാണ് ചാര്‍ജിംഗ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്.

രാജ്യത്തുടനീളം 1,500 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഇവി ഇക്കോസിസ്റ്റത്തിന്റെ ആവശ്യം ഉയര്‍ന്നുകഴിഞ്ഞാല്‍ ഒരു വിപുലീകരണ പദ്ധതിയും കമ്പനി തയ്യാറാക്കിയിട്ടുണ്ട്.
'അഹമ്മദാബാദില്‍ ആദ്യത്തെ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചുകൊണ്ട് ഇവി ബിസിനസ് ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വലിയ ഉപഭോക്തൃ അടിത്തറയിലേക്ക് പുതിയ ഹരിത ഇന്ധനം തിരഞ്ഞെടുക്കുന്നതിനുള്ള അദാനി ടോട്ടല്‍ ഗ്യാസിന്റെ മറ്റൊരു നാഴികക്കല്ലാണിത്' അദാനി ടോട്ടല്‍ ഗ്യാസ് സിഇഒ സുരേഷ് പി മംഗ്ലാനി പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it