വൈദ്യുത കാര്‍ പദ്ധതി ഉപേക്ഷിച്ച് ആപ്പിള്‍; റദ്ദാക്കിയത് ഒരു ദശാബ്ദക്കാലം നീണ്ട പരിശ്രമം

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ വൈദ്യുത കാര്‍ നിര്‍മ്മാണ പദ്ധതി 'പ്രോജക്ട് ടൈറ്റന്‍' ഉപേക്ഷിച്ച് ആപ്പിള്‍. വൈദ്യുത കാര്‍ നിര്‍മ്മിക്കാനുള്ള ഒരു ദശാബ്ദക്കാലം നീണ്ട പരിശ്രമം കമ്പനി റദ്ദാക്കുകയാണെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെഫ് വില്യംസും വൈസ് പ്രസിഡന്റായ കെവിന്‍ ലിഞ്ചും അറിയിച്ചു.

വൈദ്യുത കാര്‍ നിര്‍മ്മാണ പദ്ധതിക്കായി നിയോഗിച്ച കുറച്ച് ജീവനക്കാരെ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിഭാഗത്തിലേക്ക് മാറ്റുമെന്ന് കമ്പനി അറിയിച്ചു. മറ്റു ചില ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചനയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഈ പിരിച്ചുവിടല്‍ എത്ര ജീവനക്കരാരെ ബാധിക്കുമെന്നത് വ്യക്തമല്ല.

ആപ്പിള്‍ 2014ലാണ് പ്രോജക്ട് ടൈറ്റന്‍ എന്ന പേരിലുള്ള വൈദ്യുത കാര്‍ നിര്‍നമ്മാണ പദ്ധതി അവതരിപ്പിക്കുന്നത്. ഇതിനായി കമ്പനി വലിയ നിക്ഷേപവും നടത്തിയിരുന്നു. 2028ല്‍ ആദ്യ കാര്‍ പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

Related Articles
Next Story
Videos
Share it