ഇലക്ട്രിക് ഇരുചക്ര വില്‍പ്പനയില്‍ ഓല ഇലക്ട്രിക്കിനെ പിന്തള്ളി ഏഥര്‍ എനര്‍ജി, അപൂര്‍വ ധാതുക്കളുടെ വിതരണ തടസം മൂലം മേഖലയില്‍ പ്രതിസന്ധി

ടിവിഎസ് മോട്ടോര്‍ 24.8 ശതമാനം വിപണി വിഹിതവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി
A mother and child riding travelling on an Ather Rizta electric scooter
Image courtesy: atherenergy.com
Published on

ഓഗസ്റ്റിലെ ഇലക്ട്രിക് ഇരുചക്ര വില്‍പ്പനയില്‍ മുന്നേറ്റവുമായി ഏഥര്‍ എനര്‍ജി. മെയ് മാസത്തില്‍ ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച ഏഥര്‍ എനര്‍ജി ഓല ഇലക്ടിക്കിന് പിന്തളളി രണ്ടാം സ്ഥാനത്തെത്തി. വില്‍പ്പനയില്‍ ടിവിഎസ് മോട്ടോര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 17.3 ശതമാനം വിപണി വിഹിതവുമായി 13,688 വാഹനങ്ങളാണ് ഓല ഇലക്ട്രിക് ഓഗസ്റ്റില്‍ ഇതുവരെ വിറ്റഴിച്ചത്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ (E2W) വിഭാഗത്തിൽ 17.9 ശതമാനം വിഹിതമാണ് ഏഥര്‍ എനർജിക്കുളളത്. ടിവിഎസ് മോട്ടോറിന് 24.8 ശതമാനം വിഹിതമാണ് ഉളളത്.

13.4 ശതമാനം വിപണി വിഹിതവുമായി ഹീറോ മോട്ടോകോർപ്പ് നാലാം സ്ഥാനത്തും 11.3 ശതമാനം വിഹിതവുമായി ബജാജ് ഓട്ടോ അഞ്ചാം സ്ഥാനത്തുമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍‌മാണത്തിലെ പ്രധാന ഘടകമായ അപൂര്‍വ ധാതുക്കളുടെ ലഭ്യതയില്‍ തടസം ഉളളതിനാല്‍, വലിയ പ്രതിസന്ധിയാണ് ഈ മേഖല നേരിടുന്നത്. ചൈനയില്‍ നിന്ന് അപൂര്‍വ ധാതുക്കള്‍ ലഭിക്കുന്നതിനുളള തടസം പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. താമസിയാതെ ഇവയുടെ വിതരണം തടസം നീങ്ങുമെന്നാണ് കരുതുന്നത്.

ഓഹരി

ജൂണില്‍ അവസാനിച്ച പാദത്തില്‍ 428 കോടിയുടെ നഷ്ടമാണ് ഓല ഇലക്ട്രിക് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,644 കോടി രൂപയായിരുന്ന പ്രവർത്തന വരുമാനം 828 കോടി രൂപയായും കുറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി അപൂർവ ധാതുക്കള്‍ ആവശ്യമില്ലാത്ത മോട്ടോറുകളുടെ പ്രവർത്തനങ്ങളിലാണ് കമ്പനി. അതേസമയം, കമ്പനിയുടെ ജെൻ 3 സ്കൂട്ടറുകൾക്ക് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഓഹരി ബി.എസ്.ഇ യില്‍ 7 ശതമാനം ഉയര്‍ന്ന് 54.47 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ഇഷ്യു വിലയായ 76 രൂപയില്‍ നിന്ന് വളരെ താഴെയാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്.

ജൂണിൽ അവസാനിച്ച പാദത്തിൽ ഏഥർ എനർജിയുടെ പ്രവർത്തന വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 79 ശതമാനം വർധിച്ച് 644.6 കോടി രൂപയായി. അറ്റനഷ്ടം മുൻ വർഷത്തെ 182.9 കോടി രൂപയിൽ നിന്ന് 178.2 കോടി രൂപയായും കുറഞ്ഞു. ഏഥര്‍ എനര്‍ജി ഓഹരി വ്യാഴാഴ്ച രാവിലത്തെ സെഷനില്‍ 0.07 ശതമാനം ഉയര്‍ന്ന് 432 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Ather Energy beats Ola in electric two-wheeler sales in August sale.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com