ഏഥറിന്റെ 3 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉടന്‍

450എസ് ആയിരിക്കും ഒരു മോഡല്‍
Ather 450X /atherenergy.com
Ather 450X /atherenergy.com
Published on

ബാംഗളൂരു ആസ്ഥാനമായ വൈദ്യുത ഇരുചക്ര വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ മൂന്ന് പുതിയ സ്‌കൂട്ടറുകള്‍ നാളെ വിപണിയിലെത്തും. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതിലൊരെണ്ണം ഇരുചക്ര വാഹനപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഏഥര്‍ 450എസ് ആയിരിക്കുമെന്നാണ് കരുതുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ടീസര്‍ കമ്പനി പങ്കുവച്ചിട്ടുണ്ട്.

450X ന്റെ പരിഷരിച്ച മോഡലുകളും

നിലവില്‍ 450X എന്ന മോഡല്‍ ഇന്ത്യയിലേക്ക് മാത്രമായി അവതരിപ്പിച്ചിട്ടുണ്ട്. പ്രോ പാക്കോടു കൂടിയതും അല്ലാത്തതുമായി രണ്ട് മോഡലുകളാണ് 450എക്‌സിനുള്ളത്. 450X ന്റെ പരിഷ്‌കരിച്ച പതിപ്പുകളായിരിക്കും പുതുയായി അവതരിപ്പിക്കുക എന്നാണ് പുതിയ ടീസര്‍ സൂചിപ്പിക്കുന്നത്.

പ്രോപാക്ക് ഇല്ലാത്ത ഏഥര്‍ 450Xന്റെ ചാര്‍ജിംഗ് ദൈര്‍ഘ്യത്തെ കുറിച്ച് പല ഉപയോക്താക്കളും അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ചാര്‍ജിംഗ് സമയം കുറയ്ക്കുന്നതിന് ബാറ്ററി സൈസ് കുറയ്ക്കുന്നത് ഏഥര്‍ പരിഗണിച്ചേക്കാം. കൂടാതെ 450X ന്റെ അപ്‌ഡേഷന്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും പുതിയ രൂപകല്‍പ്പനയോ പ്ലാറ്റ്‌ഫോമോ അവതരിപ്പിക്കാന്‍ സാധ്യതയില്ലെന്ന് ഏഥര്‍സ്റ്റാക്ക് 5.0യുടെ അവതരണ വേളയില്‍ കമ്പനി ഉറപ്പിച്ചു പറഞ്ഞിരുന്നു.

ഏഥര്‍ 450എസ്

കാഴ്ചയില്‍ 450X ന് സമാനമാണ് ഏഥര്‍ 450S. പുതിയ എല്‍.ഇ.ഡി ഡിസ്‌പ്ലേയും നിറപ്പകിട്ടുള്ള ഘടകഭാഗങ്ങളുമുണ്ട്. ഗൂഗ്ള്‍ മാപ്പ്, കണ്ടക്ടഡ് ടെക്‌നോളജി എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകള്‍ 450S ല്‍ ഉണ്ടാകാനിടയില്ലെന്ന് കരുതുന്നു.

ഒറ്റചാര്‍ജില്‍ 115 കിലോമീറ്റര്‍ മൈലേജും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയുമാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ടിനും അവകാശപ്പെടുന്ന ടോപ് സ്പീഡ് ഒന്നു തന്നെ ആയതിനാല്‍ 450Xല്‍ ഉപയോഗിച്ചിരിക്കുന്ന അതേ ഇലക്ട്രിക് എന്‍ജിന്‍ തന്നെയാണ് 450 എസിലുമെന്ന് കരുതുന്നു.

നേരത്തേ ഏഥര്‍ എനര്‍ജി പ്രഖ്യാപിച്ചതനുസരിച്ച് തുടക്കത്തില്‍ 1.30 ലക്ഷം മുതലാണ് എക്‌സ് ഷോറൂം വില. അവതരണ ആനുകൂല്യം എത്ര കാലത്തേക്കാണെന്ന് ഏഥര്‍ വ്യക്തമാക്കിയിട്ടില്ല. ഏഥറിന്റെ ഏറ്റവും വില കുറഞ്ഞ മോഡലായേക്കാമിത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com