മണിക്കൂറിൽ 80 കി.മീ.: രാജ്യത്തെ ആദ്യ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടർ റെഡി

മണിക്കൂറിൽ 80 കി.മീ.: രാജ്യത്തെ ആദ്യ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടർ റെഡി
Published on

രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. ആതര്‍ 340 മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ സ്പീഡിലും ആതര്‍ 450 മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലും കുതിക്കും.

ഒറ്റചാര്‍ജില്‍ ആതര്‍ 340 60 കിലോമീറ്ററും ആതര്‍ 450 75 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കും. ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ബെഗളൂരുവിൽ മാത്രമാണ് ഇപ്പോൾ സ്കൂട്ടർ ലഭ്യമാകുക. കമ്പനി വെബ്സൈറ്റ് വഴി ഓർഡർ ചെയ്യണം. ആതര്‍ 340 ൻറെ വില 1.1 ലക്ഷം രൂപയാണ്. ആതര്‍ 450 ൻറെ വില 1.25 ലക്ഷം രൂപയും.

വാഹനത്തിൻറെ ടച്ച് സ്ക്രീൻ ഡാഷ് ബോർഡ് ആണ് മറ്റൊരു ആകർഷണം. വഴികാണിച്ചു തരാനും അടുത്തുള്ള ചാർജിംഗ് പോയന്റുകൾ കണ്ടുപിടിക്കാനും 'സ്മാർട്ട് ഡാഷ്' സഹായിക്കും. കമ്പനിയുടെ മൊബീൽ ആപ്ലിക്കേഷനിലും ഈ സേവനങ്ങൾ ലഭ്യമാകും. പാര്‍ക്കിങ് സഹായത്തിനുള്ള സംവിധാനവും വാഹനത്തിനുണ്ട്.

വാഹനം വാങ്ങുമ്പോൾ വീട്ടിൽ ഇൻസ്റ്റാൾ ചെയ്തുതരുന്ന ചാർജിംഗ് പോയന്റ് കൂടാതെ നഗരങ്ങളിൽ 30 സ്ഥലങ്ങളിൽ ചാർജിംഗ് സംവിധാനം ഒരുക്കാൻ പോകുകയാണ് ആതർ.

ദുർഘടമായ റോഡുകളിൽ ക്ലേശകരമല്ലാത്ത യാത്രക്കായി മോണോഷോക്ക് സസ്പെന്‍ഷനും സുരക്ഷയ്ക്ക് കംബയ്ന്‍ഡ് ബ്രേക്കിങ് സിസ്റ്റത്തിനൊപ്പം മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com