'ഇന്ത്യന്‍ ആഡംബര കാര്‍ വിപണിക്ക് വലിയ വളര്‍ച്ചാ സാധ്യത, പക്ഷേ...' ഔഡി എക്സിക്യൂട്ടീവ് പറയുന്നു

വലിയ വളര്‍ച്ചാ സാധ്യതകളുണ്ടെങ്കിലും ഇന്ത്യന്‍ ആഡംബര കാര്‍ (Luxury Car) വിപണി അടിച്ചമര്‍ത്തപ്പെടുന്നതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഔഡി (Audi) റീജിയന്‍ ഓവര്‍സീസ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ വോണ്‍ വാള്‍ഡന്‍ബര്‍ഗ്-ഡ്രെസെല്‍. രാജ്യത്തെ ഉയര്‍ന്ന നികുതിയും പ്രതികൂലമായ നിയന്ത്രണങ്ങളുമാണ് ആഡംബര കാര്‍ വിപണിക്ക് തിരിച്ചടിയാകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ''ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയില്‍ വലിയ വളര്‍ച്ചാ സാധ്യതകളുണ്ടെങ്കിലും ആഡംബര കാറുകള്‍ക്ക് ഉയര്‍ന്ന നികുതിയും പ്രതികൂലമായ നിയന്ത്രണവും കാരണം അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു'' അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 2 ശതമാനത്തില്‍ താഴെയാണ് ഇന്ത്യയിലെ ആഡംബര വാഹന വിപണി. കഴിഞ്ഞ ദശകത്തിനിടെ ഇതോ നിലയിലാണ് തുടരുന്നത്. രാജ്യത്ത് നിരവധി കോടീശ്വരന്മാര്‍ താമസിക്കുന്നുണ്ടെങ്കിലും ആഡംബര കാര്‍ സെഗ്മെന്റില്‍ 'പ്രാതിനിധ്യം കുറഞ്ഞതായും' അദ്ദേഹം അഭിപ്രായപ്പെട്ടു. ആഡംബര കാര്‍ വില്‍പ്പനയിലെ വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ വിവിധ ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണെന്ന് ജവാള്‍ഡന്‍ബര്‍ഗ്-ഡ്രെസല്‍ പറഞ്ഞു.
ആഡംബര വാഹനങ്ങള്‍ക്ക് നിലവില്‍ 28 ശതമാനമാണ് ജിഎസ്ടി (GST). കൂടാതെ സെഡാനുകള്‍ക്ക് 20 ശതമാനവും എസ്യുവികള്‍ക്ക് 22 ശതമാനവും അധിക സെസ് ചുമത്തുന്നുണ്ട്. ഇത് മൊത്തം നികുതി നിരക്ക് 50 ശതമാനമായി ഉയര്‍ത്തുന്നു. വിവിധ സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്ത തരത്തിലുള്ള രജിസ്ട്രേഷന്‍ ചെലവുകള്‍ ഉള്ളതിനാല്‍ കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്ന ഇത്തരം സങ്കീര്‍ണതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it