ക്യു സിരീസിലെ ഏറ്റവും പുതിയ ലോഞ്ചിനൊപ്പം രണ്ടക്ക വളര്‍ച്ച പ്രതീക്ഷിച്ച് ഔഡി

പരിഷ്‌കരിച്ച ഔഡി ക്യു 7 എസ് യു വി ലോഞ്ചിനൊപ്പം പുതുവര്‍ഷത്തെ സെയ്ല്‍സ് പ്രതീക്ഷകള്‍ പങ്കുവച്ച് ഔഡി ഇന്ത്യയുടെ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലണ്‍. 2021 റെക്കോര്‍ഡ് ഉയരത്തില്‍ അവസാനിച്ചതിന് ശേഷം, 2022-ലും ഔഡി ഇരട്ട അക്ക വളര്‍ച്ച പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു.

ക്യു സീരീസിലെ ഏറ്റവും പുതിയ ലോഞ്ച്, ഔഡി ക്യു 7, കൂടാതെ ഈ വര്‍ഷം പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ലോഞ്ചുകളും വോള്യം വര്‍ധിപ്പിക്കും.'കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ 9 പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു, ഈ വര്‍ഷവും നിരവധി ലോഞ്ചുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്,' ധില്ലണ്‍ പറഞ്ഞു.
'ക്യു സീരീസിന്റെ വില്‍പ്പന പുനരാരംഭിക്കുന്നത് മുതല്‍, സെപ്റ്റംബറില്‍ ഓഡി ക്യു 5 ലോഞ്ച് ചെയ്യും. ഞങ്ങളുടെ പോര്‍ട്ട്ഫോളിയോ വില്‍പ്പനയുടെ 45 ശതമാനവും ക്യു സിരീസ് വില്‍പ്പനയാണ്,'' ധില്ലണ്‍ വ്യക്തമാക്കി.
പരിഷ്‌കരിച്ച ക്യു സെവന്‍ എസ്.യു.വി
പ്രീമിയം പ്ലസ് എന്നും ടെക്‌നോളജി എന്നും രണ്ട് വേരിയന്റുകളാണ് വാഹനത്തിനുള്ളത്. പ്രീമിയം പ്ലസ് വേരിയന്റിന് 80 ലക്ഷം രൂപയും ടെക്നോളജി വേരിയന്റിന് 88 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വിലയില്‍ ഔഡി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 7 സീറ്റര്‍ എസ്യുവിക്ക്.
2020 ഏപ്രിലില്‍ ബി.എസ് 6 എമിഷന്‍ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായപ്പോള്‍ നിര്‍ത്തലാക്കിയ Q7 രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് തിരിച്ചെത്തുന്നത്. പൂര്‍ണമായും നവീകരിച്ച ഇന്റീരിയര്‍ ആണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും വാഹനം രാജ്യത്ത് ലഭ്യമാവുക.


Related Articles

Next Story

Videos

Share it